
കാസർകോട്: സ്റ്റുഡിയോയില്‍ ഫോട്ടോ എടുത്ത മുപ്പതിലധികം യുവതികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു.
കാസർകോട്ട് സ്റ്റുഡിയോ ആല്‍ബം ഡിസൈനർ അറസ്റ്റില്‍. ഇരിയണ്ണി സ്വദേശിയായ അനൂപ് ആണ് സൈബർ പൊലീസിന്റെ പിടിയിലായത്.
പ്രതിയുടെ പ്രദേശവാസികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്. നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ മോർഫ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു
32 പേരുടെ ചിത്രങ്ങള്‍ ഇങ്ങനെ പ്രചരിപ്പിച്ചുവെന്നാണ് സൈബർ സെല്‍ പൊലീസിന്‍റെ കണ്ടെത്തല്‍. ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങളോടൊപ്പം ചേർത്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കിയെന്ന തരത്തിലുള്ള പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അനൂപ് താമസിക്കുന്നത്. പ്രതിയില്‍ നിന്ന് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് മൊബൈല്‍ ഫോണുകള്‍, ഹാർഡ് ഡിസ്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇവ കൂടുതല്‍ സാങ്കേതിക പരിശോധനയ്ക്കായി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.



