മുൻ കാമുകിയുടെ നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ ഇൻസ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചു; ഫുട്ബോള്‍ താരം അറസ്റ്റില്‍

Spread the love

കൊച്ചി: മുൻ കാമുകിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഫുട്ബോള്‍ താരം അറസ്റ്റില്‍.

ബെംഗളൂരു നോർത്ത് ഫുട്ബോള്‍ ക്ലബിലെ കളിക്കാരനായ കൊട്ടാരക്കര സ്വദേശി കെ.കെ. ഹോബിനാണ് അറസ്റ്റിലായത്.

കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കൊച്ചിസിറ്റി സൈബർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഹോബിൻ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
മാസങ്ങള്‍ക്ക് മുൻപാണ് ഇൻസ്റ്റഗ്രാമില്‍ യുവതിയുടെ മുഖവുമായി അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചത്. ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങള്‍ എത്തിയതോടെ സുഹൃത്തുക്കള്‍ യുവതിയെ ഇക്കാര്യം അറിയിച്ചു.

ഏപ്രില്‍ പതിനൊന്നിന് യുവതി കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ചിത്രങ്ങള്‍ക്ക് പിന്നില്‍ തൻ്റെ മുൻകാമുകനായ ഹോബിനാണെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി.