വനിതാ ഡോക്ടറോട് ഫോണിൽ അശ്ലീലം: ഡോക്ടർ ബ്ലോക്ക് ചെയ്തതോടെ സുഹൃത്തിന് ഫോൺ നമ്പർ കൈമാറി; പള്ളിക്കത്തോട്ടിലെ യുവ കോൺഗ്രസ് നേതാവും സുഹൃത്തും കുടുങ്ങി
സ്വന്തം ലേഖകൻ
പള്ളിക്കത്തോട്: വനിതാ ഡോക്ടറോട് ഫോണിൽ അശ്ലീലം പറയുകയും, ഇവർ ബ്ലോക്ക് ചെയ്തതോടെ കൊച്ചിയിലെ സുഹൃത്തിന് ഫോൺ നമ്പർ കൈമാറിയ ശേഷം ഡോക്ടറെ വീണ്ടും ശല്യം ചെയ്യുകയും ചെയ്ത യൂത്ത് കോൺഗ്രസ് യുവ നേതാവ് കുടുങ്ങി. കൂരോപ്പട സ്വദേശിയായ യുവ നേതാവിനാ്ണ് ഡോക്ടറുടെ പരാതിയിൽ കുടുങ്ങിയത്. കോൺഗ്രസ് നേതാക്കളുടെ സമ്മർദവും, യുവാവ് ഡോക്ടറുടെ കാലുപിടിച്ച് കരഞ്ഞു പറയുകയും കൂടി ചെയ്തതോടെ പരാതി പിൻവലിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങളുടെ തുടക്കം. ഡോക്ടറുടെ ഫോണിലേയ്ക്ക് ആദ്യം എസ്.എം.എസ് സന്ദേശം വരികയായിരുന്നു. ഫോണിൽ എസ്.എം.എസും, കോളും വാട്‌സപ്പ് സന്ദേശങ്ങളും തുടരെ തുടരെ എത്തിയതോടെ ഡോക്ടർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് ഡോക്ടർ ഈ നമ്പർ ബ്ലോക്ക് ചെയ്തു. തൊട്ടു പിന്നാലെ കൊച്ചിയിൽ നിന്നും മറ്റൊരു നമ്പരി്ൽ നിന്നും വിളിയും ഫോൺ സന്ദേശവും എത്തി. ഇതോടെ ഈ നമ്പർ സഹിതം ഡോക്ടർ പ്ള്ളിക്കത്തോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊച്ചി സ്വദേശിയായ യുവാവാണ് ഫോൺ വിളിക്കുന്നത് എന്ന് കണ്ടെത്തിയത്. തുടർന്ന് ഈ യുവാവിനെ സ്‌റ്റേഷനിൽ വിളിച്ചു വരുത്തി. ഈ യുവാവ് നൽകിയ മൊഴി പ്രകാരമാണ് ഫോൺ നമ്പർ നൽകിയത് പള്ളിക്കത്തോട്ടിലെ യുവ കോൺഗ്രസ് നേതാവാണെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് ഇയാളെയും വിളിച്ചു വരുത്തി.
സ്റ്റേഷനിൽ ആദ്യം രാഷ്ട്രീയക്കാരന്റെ ജാഡ കാട്ടിയ കോൺഗ്രസ് നേതാവ് പൊലീസ് നന്നായി ഒന്നു വിരട്ടിയതോടെ വിരണ്ടു. ഉള്ള സത്യം തത്ത പറയും പോലെ പറയുകയും ചെയ്തു. തുടർന്ന് ഡോക്ടറുടെ കാലുപിടിച്ച് കരഞ്ഞ കോൺഗ്രസ് നേതാവ് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തു. ഇതേ തുടർന്ന് പരാതി ഒത്തു തീർപ്പാക്കാൻ യുവതി സന്നദ്ധത അറിയിക്കുകയായിരുന്നു.