video
play-sharp-fill

യുവതിയുടെ ഫോൺ കളഞ്ഞുകിട്ടി ; പരിശോധിച്ച പോലീസ് അന്തം വിട്ടു, ലഭിച്ചത് വിദേശത്തേയ്ക്കടക്കം പെൺകുട്ടികളെ കയറ്റിവിടുന്ന വൻ സെക്‌സ് റാക്കറ്റ് ഇടപാടുകളുടെ വിവരങ്ങൾ

യുവതിയുടെ ഫോൺ കളഞ്ഞുകിട്ടി ; പരിശോധിച്ച പോലീസ് അന്തം വിട്ടു, ലഭിച്ചത് വിദേശത്തേയ്ക്കടക്കം പെൺകുട്ടികളെ കയറ്റിവിടുന്ന വൻ സെക്‌സ് റാക്കറ്റ് ഇടപാടുകളുടെ വിവരങ്ങൾ

Spread the love

 

സ്വന്തം ലേഖിക

കാസർഗോഡ്; ടൗണിന് പരിസരത്ത് വെച്ച് ഓട്ടോഡ്രൈവർക്ക് ഫോൺ കളഞ്ഞ് കിട്ടുകയും പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. ഫോൺ പരിശോധിച്ചപ്പോൾ വിദേശത്തേയ്ക്കടക്കം അനാശാസ്യത്തിന് പെൺകുട്ടികളെ കയറ്റി അയ്ക്കുന്ന സെക്‌സ് റാക്കറ്റ് ഇടപാടുകളുടെ വിവരാണ് പോലീസിന് ലഭിച്ചത്. കാസർഗോഡ് കേന്ദ്രീകരിച്ച് പെൺകുട്ടികളെ കയറ്റി അയക്കുന്ന വൻ സെക്‌സ് റാക്കറ്റ് ഇടപാടുകളുടെ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
കാസർഗോഡ് ഒരു ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നാൽപ്പത്തിരണ്ടുകാരിയുടെ ഫോണാണ് കളഞ്ഞുകിട്ടിയത്. ഫോൺ തിരിച്ചേൽപ്പിക്കാൻ പോലീസ് യുവതിയെ വിളിച്ചപ്പോൾ ഇവരിൽ നിന്നും ഉണ്ടായ മറുപടിയാണ് സംശയത്തിന് ഇടയാക്കിയത്.

യുവതി ദൂരെ സ്ഥലത്താണ് ഉള്ളതെന്നും തനിക്ക് ഫോൺ വേണ്ടെന്നും ഇവർ പോലീസിനോട് പറഞ്ഞു. ഈ ഫോണിൽ ഒരു ദിവസത്തിനിടെ നിരവധി കോളുകളും അശ്ലീല വാട്‌സ്ആപ്പ് ്‌സന്ദേശങ്ങളുമാണ് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കോളുകളും സന്ദേശങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയതോടെയാണ് കാസർഗോട്ടെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

പ്രാദേശികമായി സമൂഹത്തിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നവർക്കും ചില വ്യാപാരികൾക്കും ഏതാനും ഡ്രൈവർമാർക്കും സ്ത്രീയുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീയുമായുള്ള ഇടപാടുകളിൽ പങ്കാളികളായ അറുപതോളം പേരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇതിനോടകം ചോദ്യം ചെയ്തു.

ഇവരിൽ നിന്നും ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. നിലവിൽ ആർക്കും പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ലെങ്കിലും സംഘത്തെക്കുറിച്ച് കൂടുതൽ നിരീക്ഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.