കെസി വേണുഗോപാലിന്റെ ഫോൺ ഹാക്ക് ചെയ്തു; പണവും രേഖകളും ആവശ്യപ്പെട്ടുകൊണ്ട് വിവിധ പിസിസി അധ്യക്ഷന്മാർക്കും നേതാക്കൾക്കും ഫോൺ സന്ദേശം; പരാതി നല്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം; തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ. പണവും രേഖകളും ആവശ്യപ്പെട്ടുകൊണ്ട് വിവിധ പിസിസി അധ്യക്ഷന്മാർക്കും നേതാക്കൾക്കും ഫോൺ സന്ദേശം ലഭിച്ചു.
ട്വിറ്റർ അക്കൗണ്ടിലൂടെ വേണു ഗോപാൽ തന്നെയാണ് ഫോൺ ഹാക്ക് ചെയ്ത വിവരം വ്യക്തമാക്കിയത്. ചൊവ്വാഴ്ച മുതലാണ് ഇത്തരത്തിലുള്ള കോളുകൾ ലഭിക്കാൻ തുടങ്ങിയത് എന്നാണ് പറയുന്നത്. തന്റെ നമ്പറിൽ നിന്ന് സംശയകരമായ കോളുകൾ വരികയാണ് റിപ്പോർട്ട് ചെയ്യണമെന്നും വേണുഗോപാൽ ട്വിറ്ററിൽ കുറിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ കെ.സി.വേണുഗോപാലിന്റെ സെക്രട്ടറി കെ.ശരത് ചന്ദ്രൻ, ഡിജിപി അനിൽ കാന്തിന് പരാതി നൽകി. ഇത്തരത്തിൽ വന്ന കോളുകളുടെ വിവരങ്ങളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഉടനടി നടപടിയെടുക്കണം എന്നാണ് ആവശ്യപ്പെടുന്നത്. പരാതിയുടെ പകർപ്പ് വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
Third Eye News Live
0