video
play-sharp-fill

ദുരൂഹ ഫോണ്‍കോള്‍ ലഭിച്ചതായി:നിമിഷപ്രിയ

ദുരൂഹ ഫോണ്‍കോള്‍ ലഭിച്ചതായി:നിമിഷപ്രിയ

Spread the love

തലാല്‍ അബ്ദുമഹദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് സനായിലെ ജയിലില്‍ 2017 മുതല്‍ നിമിഷപ്രിയ കഴിയുന്നത്.2015 ല്‍ തലാലിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ സനായില്‍ ക്ലിനിക് ആരംഭിച്ചിരുന്നുവെന്നും പിന്നീട് സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് തലാലിനെ വധിച്ചെന്ന കേസിലുമാണ് 2017 ജൂലൈയിൽ നിമിഷപ്രിയ അറസ്റ്റിലായത്.

ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിത അഭിഭാഷകയുടെ ദുരൂഹ ഫോണ്‍കോള്‍ ലഭിച്ചതയാണ് റിപ്പോർട്ട്‌.വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായതായെന്നും തീയതി നിശ്ചയിച്ചുവെന്നും അഭിഭാഷക പറഞ്ഞതായി നിമിഷപ്രിയ വെളിപ്പെടുത്തി.

എന്നാൽ നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്‍റ് റഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു എന്നാണ് യമനിലെ ഇന്ത്യൻ എംബസി നേരത്തെ വെളിപ്പെടുത്തിയിരുന്നത്.അതോടൊപ്പം നിമിഷപ്രിയയുടെ കേസ് വിമതരായ ഹൂതികളുടെ പൂർണ നിയന്ത്രണത്തിലാണെന്നും അറിയിച്ചിരുന്നു .ഇതോടെയാണ് വിമതരുടെ പ്രസിഡന്‍റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദാണ് വധശിക്ഷ ശരിവച്ചതെന്ന് വ്യക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികളും തള്ളിയിരുന്നു.