ദൈവ തുല്യമായവൾ,ഇരുട്ട് നിറഞ്ഞ എന്‍റെ ജീവിതത്തിലേക്ക് നിറഞ്ഞ് പ്രകാശിക്കാന്‍ വന്ന നീ”; വൈറലായി ഫിലിപ്പ് മമ്പാട് ഭാര്യക്കെഴുതിയ കത്ത്; അവരെ ചതിച്ചല്ലോടാ’ന്ന് കമന്റുകൾ;സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍

Spread the love

 

 

മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ അറസ്റ്റിലായതിന് പിന്നാലെ, അദ്ദേഹത്തിന്റെ പഴയകാല വീഡിയോകളും ടെലിവിഷൻ പരിപാടികളിലെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്. പതിനാറുകാരിയെ പീഡിപ്പിച്ചെന്ന ഗുരുതര ആരോപണമാണ് ഫിലിപ്പിനെതിരെ ഉയർന്നിരിക്കുന്നത്.

video
play-sharp-fill

ഇതോടൊപ്പം, ഒരു പ്രമുഖ ടിവി ചാനലിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ വച്ച് ഭാര്യയ്ക്കായി ഫിലിപ്പ് എഴുതിയ കത്ത് വീണ്ടും ശ്രദ്ധ നേടുകയാണ്. വികാരഭരിതമായ ഭാഷയിൽ ഭാര്യയോടുള്ള സ്നേഹവും കടപ്പാടും തുറന്നുപറയുന്ന ഈ കത്ത്, കേസിന്റെ പശ്ചാത്തലത്തിൽ വ്യാപക വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

ഭാര്യയ്ക്കെഴുതിയകത്തിന്റെ പൂർണരൂപം:-
ഒരുപാട് കഷ്ടപാടുകള്‍ക്ക് നടുവിലേക്ക് എന്നോടൊത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട് വികസനമൊട്ടും കടന്നുവരാത്ത കുടിയേറ്റ ഗ്രാമത്തിലേക്ക് അല്പം ഫാഷനുമായി കടന്നുവന്ന എന്‍റെ പ്രാണനാണ് നീ. ജാന്‍സിക്ക് തടിയും വെളുപ്പും കൂടുതലാണെന്ന് പറഞ്ഞ് വിവാഹാലോചനകള്‍ മുടങ്ങിയപ്പോള്‍ പൊന്നും പവനും കൂടുതല്‍ നല്‍കാന്‍ നിനക്കുള്ള പത്ത് പവനും സ്വമനസാലേ ഊരി നല്‍കിയതും..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരവിന്‍റെ കമ്മലും മാലയും അണിഞ്ഞ് അലര്‍ജി വന്ന് ചൊറിഞ്ഞ് തടിച്ച്, ആഭരണമില്ലാത്തതാണ് ഫാഷനെന്ന് പറഞ്ഞെന്നെ ആശ്വസിപ്പിച്ചവളാണ് നീ.

അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാനാകാത്ത എന്‍റെ കാര്യങ്ങള്‍ മുഴുവന്‍ നീ ചെയ്ത് തന്നപ്പോഴാണ് സ്വന്തക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ചെയ്യാന്‍ കഴിയാത്ത പലതും ചെയ്യാന്‍ കഴിവുള്ള ദൈവതുല്യമായ പദവി അലങ്കരിക്കപ്പെടുന്നവളാണ് ഭാര്യ എന്ന് തിരിഞ്ഞ നിമിഷം.

കടുത്ത സാമ്പത്തിക ബാധ്യതകള്‍ക്ക് നടുവില്‍ മദ്യപാനം, പുകവലി, ഹാന്‍സ് കൂടപ്പിറപ്പായി കൊണ്ടു നടന്ന നിമിഷങ്ങള്‍..മനസില്ലാ മനസോടെ നിന്ന എന്‍റെ കൈ പിടിച്ച് എട്ട് മാസം ഗര്‍ഭിണിയായ നീ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് പോയ നിമിഷം..

ജീവിതത്തിലേക്കൊരു തിരിച്ചുവരവ് നടത്തിയതിന് പിന്നില്‍ നീ മാത്രമാണ്. ഞാന്‍ കാരണം പല തവണ നിന്‍റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. ഇരുട്ട് നിറഞ്ഞ എന്‍റെ ജീവിതത്തിലേക്ക് ഒരു മെഴുക് തിരി നാളം പോലെ നിറഞ്ഞ് പ്രകാശിക്കാന്‍ വന്ന നിന്നെ പലതവണ ജീവിതത്തിന്‍റെ പോരായ്മകള്‍ക്ക് മുന്നില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്.

കത്ത് വീണ്ടും പ്രചരിച്ചതോടെ, സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. കടുത്ത വിമർശനങ്ങളാണ് കമന്റ് സെക്ഷനുകളിൽ നിറയുന്നത്. കേസിന്റെ നിയമനടപടികൾ പുരോഗമിക്കുന്നതിനിടെ, പഴയ ദൃശ്യങ്ങളും വാക്കുകളും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.