ഫിലിപ്പീന്‍സില്‍ 7.6 തീവ്രതയുള്ള ഭൂചലനം; ഏത് നിമിഷവും സുനാമി ഉണ്ടായേക്കാം; ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിര്‍ദേശം

Spread the love

മനില: ഫിലിപ്പീൻസില്‍ ശക്തമായ ഭൂചലനം. റിക്‌ടർ സ്‌കെയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി രാജ്യത്തെ സീസ്‌മോളജി ഏജൻസി അറിയിച്ചു. ഫിലിപ്പീൻസിലെ മിൻഡനാവോ മേഖലയിലെ മനായില്‍നിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.

പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ഇതുവരെയും ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഈ സാഹചര്യത്തിൽ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അടുത്ത രണ്ടുമണിക്കൂറിനിടെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റർ ചുറ്റളവില്‍ ജീവന് ഭീഷണിയായേക്കാവുന്ന ഉയരത്തിലുള്ള തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ജനങ്ങളോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫിലിപ്പീൻസിലെ ഭൂചലനത്തിന് പിന്നാലെ ഇൻഡൊനീഷ്യയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കൻ സുലവെസിയിലും പാപ്പുവയിലുമാണ് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group