
മലപ്പുറം: പതിനാറുകാരിയെപീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാടിന്‍റേത് ഗുരുതര കുറ്റകൃത്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ, കരുതിക്കൂട്ടിത്തന്നെയാണ് ഫിലിപ്പ് മമ്പാട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയതെന്നും സമൂഹത്തിൽ സ്വാധീനമുള്ള പ്രതി അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തത് എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് ഐഡി കാണിച്ചാണ് പ്രതി ഹോട്ടലിൽ റൂം എടുത്തത്. മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് അതിജീവിതയോട് പറഞ്ഞത്. അതിജീവിതയുടെ വീട്ടിൽ പോയി ഫിലിപ്പ് മമ്പാടൻ ഒത്തുതീർപ്പിന് ശ്രമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരക്കാർക്ക് ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാൻ ഇടയാക്കുമെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ട് എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
2025 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെയാണ് ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചത്.
കോഴിക്കോടിനടുത്തടുത്ത് നിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകളെ കൗൺസിലിംഗിനായി രക്ഷിതാക്കൾ ഫിലിന് മമ്പാടിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.



