
കോട്ടയം: അമേരിക്കയിലെ നോർത്ത് കാരോളിന യൂണിവേഴ്സിറ്റിയിൽ കെമിസ്ട്രി ആൻഡ് ബയോകെമിസ്ട്രി വകുപ്പിന്റെ പി.എച്ച്.ഡി ഗവേഷണത്തിനായി ഒരു കോടിരൂപയുടെ സ്കോളർഷിപ് നേടിയിരിക്കുകയാണ് സി എം സ് കോളേജിലെ വിദ്യാർത്ഥിനിയായ ലിമോൾ റോയ്.
2024-ൽ സി എം സ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ അപ്ലൈഡ് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ ലിമോൾ കഴിഞ്ഞ ഒരു വര്ഷമായി ഇതേ കോളേജിലെ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. വിബിൻ ഐപ്പ് തോമസിന്‍റെ കീഴിൽ കമ്പ്യൂട്ടേഷണൽ കെമിസ്ട്രിയിൽ ഗവേഷണം നാശത്തിവരുകയായിരുന്നു .
ഇതിന്റെ ഭാഗമായി ഒരു അന്താരാഷ്ട്ര ജേർണലിൽ ഗവേഷണ ലേഖനം പ്രസിദ്ധീകരിക്കുകയും, ഈ വര്ഷം ഫെബ്രുവരിയിൽ നടന്ന കേരളാ സയൻസ് കോൺഗ്രസിൽ മികച്ച ഗവേഷണ പ്രോജക്ടിനുള്ള അവാർഡ് നേടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടൊപ്പം മുഖ്യമന്ത്രിയുടെ സ്റ്റൂഡൻറ്റ് എക്സലൻസ് അവാർഡും, സി എം സ് കോളേജിലെ രസതന്ത്ര വിഭാഗം ബെസ്റ്റ് ഔട്ട്‌ഗോയിംഗ് പോസ്റ്റ്‌ഗ്രാജുവേറ്റ് സ്റ്റുഡന്റ് അവാർഡും ലിമോൾ നേടിയിട്ടുണ്ട്. ഇടയാർ പുറങ്ങാട്ടിൽ റോയ് ജേക്കബിന്റേയും ലീല റോയുടെയും മകളായ ലീമോളുടെ ഈ നേട്ടം കോളേജിന്റെ അക്കാഡമിക് മികവിന്റെ മറ്റൊരു ഉദാഹരണമാണ്.
സാധാരണയായി ഐ.ഐ.ടി, ഐ.ഐ.എസ്.സി പോലുള്ള മുൻനിര ഗവേഷണസൗഹൃദ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇത്തരം ആഗോള പി.എച്ച്.ഡി അവസരങ്ങൾ ലഭിച്ചിരുന്നത് എന്നാൽ അടുത്തിടെയായി , സി.എം.എസ്. കോളേജിൽ നിന്നുള്ള നൂറോളം വിദ്യാർത്ഥികൾക്കാണ് അമേരിക്ക, കാനഡ, യൂറോപ്പ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ മുൻനിര സർവകലാശാലകളിൽ പൂർണ്ണ സ്‌കോളർഷിപ്പോടെയുള്ള പി.എച്ച്.ഡി പ്രവേശനം ലഭിച്ചിരിക്കുന്നത് എന്ന് കോളേജിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. ശവാസ് ഷെരീഫ് അറിയിച്ചു.
ഗവേഷണത്തിന് പ്രാധാന്യമുള്ള പാഠ്യരീതികളും, ആഗോള തലത്തിലുള്ള അവസരങ്ങളെ ലക്ഷ്യമാക്കി വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന ശിക്ഷണപദ്ധതികളും ചേർന്നാണ് സി.എം.എസ്. കോളേജിന്റെ ഈ വിജയത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ പ്രൊഫസർ അഞ്ചു ശോഷൻ ജോർജ് അഭിപ്രായപ്പെട്ടു.