കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആയുർവേദസ്ഥാപനങ്ങളിൽ താൽക്കാലിക ആയുർവേദ ഫാർമസിസ്റ്റ് നിയമനം ; വോക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി ഒന്നിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആയുർവേദസ്ഥാപനങ്ങളിൽ താൽക്കാലിക ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി ഒന്നിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

കോട്ടയം വയസ്‌കരക്കുന്നിലുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ രാവിലെ 11 നാണ് ഇന്റർവ്യൂ. പരമാവധി 90 ദിവസത്തേക്കാണ് നിയമനം. ഡി.എ.എം.ഇ.യുടെ ഒരു വർഷത്തെ ആയുർവേദ ഫാർമസി കോഴ്സ് സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, ആധാർ കാർഡ് എന്നിവ സഹിതം എത്തണം. ബയോഡേറ്റയിൽ പ്രായം, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ചേർക്കേണ്ടതാണ്. ഫോൺ: 0481 2568118.