video
play-sharp-fill

ലോഡ്ജ് മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളായ പി. ജി വിദ്യാർത്ഥികൾ മരിച്ചു

ലോഡ്ജ് മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളായ പി. ജി വിദ്യാർത്ഥികൾ മരിച്ചു

Spread the love

 

സ്വന്തം ലേഖിക

കാസർകോട്: വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി. ജി വിദ്യാർത്ഥികൾ മരിച്ചു. കാസർകോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകൻ വി.വിഷ്ണു (22), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകൾ ഗ്രീഷ്മ (21) എന്നിവരാണ് മരിച്ചത്.

മംഗളൂരുവിലെ സ്വകാര്യ കോളജിലെ പി.ജി വിദ്യാർഥികളാണ് ഇരുവരും. മംഗളുരു റെയിൽവേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ കഴിയവെ വിഷ്ണു ഇന്നലെ രാവിലെയും ഗ്രീഷ്മ വൈകിട്ടോടെയുമാണ് മരിച്ചത്. പൊലീസ് കേസെടുത്തു.