play-sharp-fill
ആർക്കും ഒരു സംശയത്തിന് ഇടനൽകാതെ ഫോണിൽ നുഴഞ്ഞു കയറും, ചാരപ്പണിക്ക് ശേഷം സ്വയം മരണം; ഒരു ചെറിയ തെളിവ് പോലും അവശേഷിപ്പിക്കാതെയുള്ള പ്രവർത്തനം; ഇതാണ് ‘പെ​ഗാസസ്’

ആർക്കും ഒരു സംശയത്തിന് ഇടനൽകാതെ ഫോണിൽ നുഴഞ്ഞു കയറും, ചാരപ്പണിക്ക് ശേഷം സ്വയം മരണം; ഒരു ചെറിയ തെളിവ് പോലും അവശേഷിപ്പിക്കാതെയുള്ള പ്രവർത്തനം; ഇതാണ് ‘പെ​ഗാസസ്’

ന്യൂഡൽഹി: ആർക്കും ഒരു സംശയത്തന് ഇട നൽകാതെ ഫോണിൽ നുഴഞ്ഞു കയറി ചാരപ്പണി എടുത്ത ശേഷം സ്വയം മരണം വരിക്കുന്ന ഒരു സൂപ്പർസ്‌പൈ ആണ് പെ​ഗാ​സ​സ്. ഇപ്പോൾ കേന്ദ്ര മന്ത്രിമാരുടെയും സുപ്രീംകോടതി ജഡ്ജിമാരുടെയും ഫോണുകൾ ചോർത്തിയെന്ന വിഷയത്തിൽ നിറഞ്ഞു നിൽക്കുന്ന ആ ചാരൻ.

ഇസ്രയേലി കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാരപ്രോഗ്രാമാണ് പെ​ഗാ​സ​സ്. ഫോണിൽ ഇത്തരമൊരു മാൽവെയർ കയറി എന്ന ചെറിയ തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് പെഗസ്സസിന്റെ പ്രവർത്തനം.

മൊബൈൽ കമ്പനികൾ തമ്മിൽ ആ​ഗോള തലത്തിൽ യുദ്ധമുണ്ടായപ്പോൾ ആപ്പിളിനെതിരെ നിർമ്മിച്ച സോഫ്റ്റ് വെയർ ആണ് ഇതെങ്കിലും, ആൻഡ്രോയ്ഡിലും ബ്ലാക്ക് ബെറിയിലും പ്രവർത്തിക്കുന്ന സംവിധാനമായി ഇത് മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്ന ഇവൻ ഫോൺകോളുകൾ, മെസേജുകൾ, ഫോട്ടോകൾ, ക്യാമറ, മൈക്രോഫോൺ, ഇമെയിൽ, കലണ്ടർ, എസ്‌എംഎസ്, ലൊക്കേഷൻ, നെറ്റ്‌വർക്ക് ഡീറ്റെയിൽസ്, സെറ്റിങ്‌സ്, ബ്രൗസ് ഹിസ്റ്ററി, കോൺടാക്‌ട്സ് തുടങ്ങിയ സമസ്തമേഖലകളേയും കൈക്കലാക്കും. ആരുമറിയാതെ ക്യാമറ പ്രവർത്തിപ്പിച്ച്‌ ഇന്റർനെറ്റ് വഴി അത് കൈമാറുകയും ചെയ്യും. എന്നാൽ ഇതൊന്നും ആരും അറിയില്ല എന്ന് മാത്രം.

ജെയിൽ ബ്രെയ്ക്കിലൂടെയാണ് പെ​ഗാസസ് ഡാറ്റകൾ മോഷ്ടിക്കുന്നത്. വാട്‌സ്‌ആപ്പിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടക്കുന്നതിന് മുമ്പ് തന്നെ പെ​ഗാസസിന് സന്ദേശം കൈക്കലാക്കാം.

പെഗാസസിന് ഡാറ്റ കടത്താൻ വാട്സ്‌ആപ്പിന്റെ ആവശ്യമില്ല എന്നതാണ് വസ്തുത. ഇമെയിൽ വഴിയും എസ്‌എംഎസ് ലിങ്ക് വഴിയും പെഗസ്സസ് സ്മാർട്‌ഫോണിൽ കടത്തിവിടാം. ഇന്റർനെറ്റുമായി ആ ഫോൺ ബന്ധിച്ചിരുന്നാൽ മാത്രം മതി.

പെഗാസസ് സ്മാർട്ഫോണിൽ ചാരപ്പണി നടത്തുമ്ബോേൾ ഫോൺ സ്ലോ ആകുകയോ എന്തെങ്കിലും മാറ്റം സംഭവിക്കുന്നതായി നമുക്ക് തോന്നുകയേ ഇല്ല. ഫോണിന്റെ ചരിത്ര രേഖകളിൽ ഒരു തെളിവു പോലും അവശേഷിപ്പിക്കാതെ ആയിരിക്കും ഇവന്റെ അപ്രതൃക്ഷമാകൽ.

ഫേസ്‌ബുക്കിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ലോകത്ത് ആകെ 1400ലധികം ഫോണുകളിൽ പെഗസ്സസ് ബാധിച്ചുവെന്നാണ് കണക്ക്. തുടർ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

2019 ൽ വാട്ട്സ്ആപ്പിനും പെ​ഗാസസ് പണികൊടുത്തിട്ടുണ്ട്. എന്നാൽ നീണ്ട നാളത്തെ പരിശോധനകൾക്കൊടുവിലാണ് അത് പെഗസ്സസ് എന്ന മാൽവേറാണെന്ന് വാട്ട്സ്ആപ്പിനു പോലും മനസിലായത്. തങ്ങളുടെ കോളിങ് സംവിധാനത്തിൽ എന്തൊക്കെയോ സംഭവിക്കുന്നതായി വാട്സ്‌ആപ്പിന് സൂചന കിട്ടിയിരുന്നു.

അതിന് പിന്നിൽ പെഗസ്സസ് ആണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം വ്യാപകമാക്കിയത്. അതോടെ പെഗസ്സസ് ബാധിച്ചു എന്ന് കരുതുന്ന അക്കൗണ്ടുകൾക്ക് പുതിയ അപ്ഡേറ്റ് സ്വീകരിക്കാൻ അവർ മുന്നറിയിപ്പ് നൽകി.

ആ മെസേജ് കിട്ടിയവർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ലോകമെങ്ങും ചർച്ചയായത്. തൊട്ടു പിന്നാലെ കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, പ്രഫുൽ പട്ടേൽ, ജനതാദൾ നേതാവ് സന്തോഷ് ഭാർതീയ, അഭിഭാഷനായ നിഹാൽസിങ് റാഥോട്, വിദ്യാഭ്യാസ വിദഗ്ധൻ ആനന്ദ് തെൽതുംഡെ, ആക്ടിവിസ്റ്റ് വിവേക് സുന്ദെര, മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ജഗ്ദിഷ് മെശ്രാം തുടങ്ങി നൂറിലേറെ പേർ തങ്ങളുടെ ഫോണിൽ പെഗസ്സസ് ബാധിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തി. ഇവർ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സർക്കാരിന് കത്തെഴുതുകയും ചെയ്തു.

ഇപ്പോൾ ഇന്ത്യയിൽ കേന്ദ്രമന്ത്രിമാരുടെയും സുപ്രീംകോടതി ജഡ്ജിമാരുടെയും വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ വെട്ടിലാകുന്നത് കേന്ദ്രസർക്കാർ തന്നെയാണ്.

കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

സർക്കാർ ഏജൻസികൾ യാതൊരു തരത്തിലുള്ള ഫോൺ ചോർത്തലും നടത്തിയിട്ടില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി പാർലമെന്റിലടക്കം വിശദീകരിച്ചതാണ്. പെഗസ്സസ് ഫോൺചോർത്തൽ സംബന്ധിച്ച ആരോപണങ്ങൾ വാട്സാപ്പ് അടക്കമുള്ളവ സുപ്രീം കോടതിയിലടക്കം നിഷേധിച്ചിട്ടുണ്ട്.