
പി ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: പ്രതിഷേധക്കാർ ആർ.ജി.കര്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് അടിച്ചു തകര്‍ത്തു
കൊല്‍ക്കത്ത: പി ജി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അക്രമാസക്തമായി. ആര്‍ ജി കര്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. അര്‍ധരാത്രിയായിരുന്നു പ്രതിഷേധം അക്രമാസക്തമായത്.
തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജും പ്രയോഗിച്ചു. അക്രമത്തില്‍ രണ്ട് പൊലീസ് വാഹനം തകര്‍ന്നു. ഒരു ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.
രാത്രികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കണം എന്ന ആവശ്യത്തില്‍ ഊന്നിയായിരുന്നു പ്രതിഷേധം. കൊല്ലപ്പെട്ട ട്രെയിനി ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0