പരീക്ഷയ്‌ക്ക് തോല്‍ക്കുമോയെന്ന പേടി; പിജി വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങമരിച്ചു; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Spread the love

കൊച്ചി: പെരുമ്പാവൂരില്‍ പി ജി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

പെരുമ്പാവൂർ സ്വദേശിനി അക്ഷര യാണ് (23) മരിച്ചത്.

പരീക്ഷയ്‌ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകള്‍. കുറുപ്പംപടിയിലെ സ്വകാര്യ കോളേജില്‍ എം എസ് ഡ്ബ്ല്യു വിദ്യാർത്ഥിനിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പെണ്‍കുട്ടിയ്ക്ക് ഒരു പരീക്ഷയുണ്ടായിരുന്നു. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങമരിച്ചനിലയിലാണ് അക്ഷരയെ കണ്ടെത്തിയത്.

മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പരീക്ഷ പ്രതീക്ഷിച്ച രീതിയില്‍ എഴുതാനായില്ലെന്നാണ ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.