രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാര്‍ക്കില്ല ;ഒരു വാപ്പക്ക് ജനിച്ചവനാണ് ഞാന്‍; കേന്ദ്ര സർക്കാരിന്റെ പി.എഫ്.ഐ നിരോധനം സ്വാഗതം ചെയ്ത നിലപാടില്‍ മാറ്റിമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് സ്വാഗതം ചെയ്ത നിലപാടില്‍ മാറ്റമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍.രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാര്‍ക്കില്ലെന്നും ഒരു വാപ്പക്ക് ജനിച്ചവനാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു.
പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് സ്വാഗതം ചെയ്ത എം.കെ. മുനീര്‍, ആര്‍.എസ്.എസും സമാന്തരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെന്നും രണ്ട് സംഘടനകള്‍ക്കും കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Third Eye News Live
0