
സ്വന്തം ലേഖകന്‍
കൊച്ചി: ഇസ്ലാമിക ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി എന്‍ഐഎ റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടെന്നും ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചെന്നും പരാമര്‍ശമുണ്ട്. യുഎപിഎയിലെ വിവിധ വകുപ്പുകളും ഗൂഢാലോചന വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
കൊച്ചിയിലെ കേസുമായി ബന്ധപ്പെട്ട് ആകെ 14 പ്രതികളാണുള്ളത്. ഇതില്‍ ഒന്നാമത്തെ പ്രതി പോപ്പുലര്‍ ഫ്രണ്ട് സംഘടന തന്നെയാണ്. മറ്റുള്ളവര്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. കേസിലെ മൂന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സിഎ റൗഫ് എന്നിവരെ പിടികൂടാനുണ്ടെന്നും ഇവരാണ് ആഹ്വാനം ചെയ്ചതെന്ന് എന്‍ഐഎ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീവ്രവാദത്തിന് പണം നല്‍കി സഹായിക്കുക, തീവ്രവാദികളെ സഹായിക്കാന്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, നിരോധിത സംഘടനകളില്‍ ചേരാന്‍ തക്കവണ്ണം ആളുകളില്‍ പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ തീവ്രമത ചിന്ത വളര്‍ത്തല്‍ എന്നിവയാണ് റെയ്ഡിന് ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍.മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, കര്‍ണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്. ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 22പേരെയാണ് കസ്റ്റഡിയിലെടുത്തത്.
തീവ്രവാദത്തിന്റെ സാമ്പത്തിക സ്രോതസുകളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവരെ പിടികൂടാനായുമാണ് റെയ്ഡ് എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രധാനമായും ദക്ഷിണേന്ത്യയില്‍ നടക്കുന്ന റെയ്ഡുകളെ നാളിതുവരെയുള്ള ഏറ്റവും വലിയ അന്വേഷണ പ്രക്രിയ എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി വിശേഷിപ്പിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഹര്‍ത്താല്‍ അക്രമണങ്ങളുമായി ബന്ധപ്പെട്ട് 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 70 കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കപ്പെട്ടു. 127 പിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. 229 പേര്‍ കരുതല്‍ തടങ്കലിലാണ്.