video

00:00

ഉയര്‍ന്ന പി.എഫ് പെന്‍ഷന് മാര്‍ഗനിര്‍ദേശമായി; കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കു മുമ്പ്  അപേക്ഷിച്ചവര്‍ക്ക് മാത്രമേ ശമ്പളത്തിന്  ആനുപാതികമായി പെന്‍ഷന്‍; അനുവദിക്കൂവെന്ന വിവാദ വ്യവസ്ഥ സുപ്രീംകോടതി ഭേദഗതി ചെയ്തു

ഉയര്‍ന്ന പി.എഫ് പെന്‍ഷന് മാര്‍ഗനിര്‍ദേശമായി; കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കു മുമ്പ് അപേക്ഷിച്ചവര്‍ക്ക് മാത്രമേ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍; അനുവദിക്കൂവെന്ന വിവാദ വ്യവസ്ഥ സുപ്രീംകോടതി ഭേദഗതി ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിര്‍ണയിച്ച്‌ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

നവംബര്‍ നാലിന്റെ സുപ്രീംകോടതി വിധിയില്‍ എട്ട് ആഴ്ചക്കകം നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് നിലവിലുള്ള 73 ലക്ഷം പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ ഗുണഭോക്താക്കളെയും ഇനി പദ്ധതിയില്‍ ചേരാനിരിക്കുന്ന ലക്ഷങ്ങളെയും ബാധിക്കുന്ന പി.എഫ് പെന്‍ഷന്‍ കേസില്‍ പെന്‍ഷന്‍ നല്‍കാവുന്ന ശമ്പളത്തിന്റെ പരമാവധി പരിധി 15,000 രൂപയാക്കിയതില്‍ തെറ്റില്ലെന്നായിരുന്നു വിധി.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കു മുമ്പ് അപേക്ഷിച്ചവര്‍ക്ക് മാത്രമേ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ അനുവദിക്കൂവെന്ന വിവാദ വ്യവസ്ഥ സുപ്രീംകോടതി ഭേദഗതി ചെയ്തു.നിര്‍ണയിച്ച സമയപരിധിക്കകം ചേരാന്‍ കഴിയാത്തവര്‍ക്ക് ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയില്‍ ആവശ്യമെങ്കില്‍ ചേരാന്‍ കോടതി നാലു മാസംകൂടി സമയമനുവദിക്കുകയും ചെയ്തിരുന്നു.