പിഎഫ് ഓഫീസില്‍ വൃദ്ധൻ വിഷം കഴിച്ച്‌ മരിച്ച സംഭവം; കേസെടുത്ത് പൊലീസ്; പ്രതിഷേധവുമായി സംഘടനകള്‍

Spread the love

കൊച്ചി: കൊച്ചി പിഎഫ് ഓഫീസില്‍ വൃദ്ധൻ വിഷം കഴിച്ച്‌ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

video
play-sharp-fill

തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമന്‍റെ മരണത്തില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് കേസെടുത്തത്.
അസ്വഭാവിക മരണത്തിനാണ് കേസ്.

വിവരങ്ങള്‍ കിട്ടുന്ന മുറക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ പിഎഫ് ഓഫീസിലെ ജീവനക്കാരുടെ പേരില്‍ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപെട്ട് വിവിധ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ കൊച്ചി പി എഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധ യോഗം ചേരുമെന്ന് ഫോഴ്സ് എന്ന സംഘടന അറിയിച്ചിട്ടുണ്ട്.