
രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പിഎഫ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പലിശ ചേർക്കുന്നത് എങ്ങനെ അറിയും? അതിന് അക്കൗണ്ട് ബാലൻസ് പരിശോധിക്കുക തന്നെ വേണം. ടെക്‌സ്‌റ്റ് മെസേജ്, മിസ്‌ഡ് കോൾ, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് എന്നിവ വഴി വിവിധ രീതിയിൽ ബാലൻസ് പരിശോധിക്കാം.
മിസ്‌ഡ് കോൾ
യുഎഎൻ (യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ) പോർട്ടലിൽ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയും ആക്‌റ്റിവേറ്റ് ചെയ്യുകയും , നിങ്ങളുടെ യുഎഎൻ-നായി കെവൈസി പൂർത്തിയാക്കിയിട്ടുമുണ്ടെങ്കിൽ, ഒരു മിസ്‌ഡ് കോൾ നൽകി നിങ്ങളുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിങ്ങളുടെ യുഎഎൻ-ൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-22901406 എന്ന് ഡയൽ ചെയ്യുക. നിങ്ങളുടെ ബാലൻസിനെയും നിങ്ങളുടെ പിഎഫ് അക്കൗണ്ടിലേക്ക് അവസാനം നൽകിയ സംഭാവനയെയും കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കും.
എസ്എംഎസ്ഇ
പിഎഫ്ഒയിൽ നിങ്ങളുടെ യുഎഎൻ രജിസ്റ്റർ ചെയ്യുന്നതിലൂടെ, എസ്എംഎസ് അയച്ചുകൊണ്ടും നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാം.
ഇപിഎഫ്ഒ ഓൺലൈൻ പോർട്ടൽ
ഇപിഎഫ്ഒ ഓൺലൈൻ പോർട്ടൽ മുഖേനയും ബാലൻസ് ചെക്ക് ചെയ്യാം. ഇതിനായി ഇപിഎഫ്ഒ വെബ്‌സൈറ്റ് സന്ദർശിച്ച് ‘ഞങ്ങളുടെ സേവനങ്ങൾ’ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത്, ഫോർ എംപ്ലോയീസ് എന്നതിൽ നിന്നും’ ‘സർവീസസ് ക്ലിക്ക് ചെയ്ത് ‘മെമ്പർ പാസ്‌ബുക്ക്’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
നിങ്ങളുടെ പാസ്‌ബുക്ക് കാണുന്നതിന്, നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ് എന്നിവ നൽകുക. ഈ സേവനങ്ങൾ ലഭ്യമാകുന്നതിനായി തൊഴിൽ ദാതാവ് നിങ്ങളുടെ യുഎഎൻ പരിശോധിച്ചുറപ്പിക്കുകയും ആക്ടിവേറ്റ് ചെയ്യുകയും വേണം.
ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ
പിഎഫ് ബാലൻസ് പരിശോധിക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കാൻ സർക്കാർ അവതരിപ്പിച്ചതാണ് ഉമാംഗ് ആപ്പ് .
ഇപിഎഫ് ബാലൻസ് അറിയുന്നതിന് ‘വ്യൂ പാസ്ബുക്ക് ‘ ഓപ്ഷൻ ക്ലിക്ക് ചെയ്ത് യുഎഎൻ അടക്കമുള്ള ക്രെഡൻഷ്യലുകൾ നൽകുക. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ഒടിപി കൂടി നൽകി നടപടിക്രമങ്ങൾ തുടരുക