play-sharp-fill
ബിജെപിയ്ക്ക് ഈ തെരഞ്ഞെടുപ്പിന് പരസ്യമൊരുക്കുന്നത് പിയൂഷ് പാണ്ഡെ

ബിജെപിയ്ക്ക് ഈ തെരഞ്ഞെടുപ്പിന് പരസ്യമൊരുക്കുന്നത് പിയൂഷ് പാണ്ഡെ

സ്വന്തം ലേഖകൻ

കൊച്ചി: 2014 ലെ ലോകസഭ തെരഞ്ഞെടുപ്പ് പരസ്യങ്ങളിലൂടെ മോദി ബ്രാൻഡിന് രൂപം നൽകിയ പിയൂഷ് പാണ്ഡെ ഇ തവണയും ബിജെപിക്കായി പരസ്യങ്ങൾ ഒരുക്കും. പരസ്യ ആശയങ്ങൾക്കുള്ള ചർച്ചകൾ തുടരുകയാണെന്നും പ്രചരണ തന്ത്രങ്ങൾക്ക് ഉടൻ രൂപമാകുമെന്നും പിയൂഷ് പാണ്ഡെ കൊച്ചിയിൽ പറഞ്ഞു. ആഗോള അഡ്വർടൈസിങ്ങ് അസ്സോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

അബ് കി ബാർ മോദി സർക്കാർ എന്ന ശക്തമായ മുദ്രാവാക്യമാണ് 2014 ൽ ബിജെപിയെ അധികാരത്തിലെത്തിച്ചത്. പിയൂഷ് പാണ്ഡെയെന്ന വിഖ്യാത പരസ്യ സൃഷ്ടാവിന്റെ ബുദ്ധിയിൽ വിടർന്ന ഈ പ്രചരണ തന്ത്രമാണ് അന്ന് മോദിക്ക് തുണയേകിയത്. ബിജെപിയേക്കാൾ നരേന്ദ്ര മോദിക്ക് പ്രാധാന്യം നൽകുന്ന പ്രചരണ രീതിയായിരുന്നു പിയൂഷ് പാണ്ഡെ അന്ന് ആവിഷ്‌ക്കരിച്ചത്. രാജ്യത്തിന്റെ മുക്കും മൂലയിലുമുള്ള അച്ചടി മാധ്യമങ്ങളിലടക്കം മോദിയെന്ന ബ്രാൻഡിനെ വിജയകരമായി അവതരിപ്പിക്കാൻ പിയൂഷ് പാണ്ഡെക്കായി. വരുന്ന ലോകസഭ തെരഞ്ഞെടുപ്പിലും ബിജെപിയുമായി കൈകോർക്കാൻ ഒരുങ്ങുകയാണെന്നും ഇതിന്റെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും പിയൂഷ് പാണ്ഡെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1988 ലെ മിലേ സുർ മേരാ തുമാരാ എന്ന ക്യാമ്ബയിനിലൂടെ ദേശീയ ശ്രദ്ധ നേടിയ പിയൂഷ് നിരവധി ആഗോള ബ്രാൻഡുകൾക്കു വേണ്ടി ശ്രദ്ധേയമായ പരസ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ച പിയൂഷ് പാണ്ഡെയെ 2016 ൽ മോദി സർക്കാർ പത്മശ്രീ നൽകി ആദരിച്ചിരുന്നു.