video
play-sharp-fill

പേട്ട പൊലീസ് സ്റ്റേഷന് മുന്നിലെ സംഘര്‍ഷം; പൊലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കി;  നടപടി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ

പേട്ട പൊലീസ് സ്റ്റേഷന് മുന്നിലെ സംഘര്‍ഷം; പൊലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കി; നടപടി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷന് മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കി.

രണ്ട് എസ് ഐ മാരുടെയും ഡ്രൈവറുടെയും സ്ഥലംമാറ്റമാണ് റദ്ദാക്കിയത്. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്‌ച വാഹന പരിശോധനയുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി വി നിതിനും പൊലീസും തമ്മില്‍ തര്‍ക്കുമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് ആറ് മുതല്‍ മൂന്ന് മണിക്കൂറോളം പൊലീസ് സ്‌റ്റേഷനുമുന്നില്‍ സംഘര്‍ഷാവസ്ഥയി.

സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഡി വൈ എഫ് ഐ – സി പി എം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
സംഘര്‍ഷത്തിനിടെ പൊലീസിന്റെ മര്‍ദ്ദനമേറ്റ നിതീനും പരാതി നല്‍കുകയായിരുന്നു.

പൊലീസ് സ്‌റ്റേഷനില്‍ വച്ച്‌ ഇരുമ്പ് വടി കൊണ്ട് തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്തുകയായിരുന്നു.