പെട്രോൾ പമ്പിൽ ആദ്യമെത്തിയത് ആരെന്നതിനെ ചൊല്ലി തർക്കം സംഘർഷത്തിലേക്ക്: രക്ഷപ്പെട്ട് ഓടിയ ആളെ പിന്തുടർന്ന് ആക്രമിച്ച പ്രതികൾ പിടിയിൽ; സംഭവം വടക്കഞ്ചേരിയിൽ

Spread the love

പാലക്കാട്: വടക്കഞ്ചേരിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടി. വടക്കഞ്ചേരി ആമക്കുളം സ്വദേശി ദിലീപ്(27), അഞ്ചുമൂർത്തി മംഗലം സ്വദേശികളായ വിജീഷ്(23), റാഷിദ്(23) എന്നിവരാണ് പിടിയിലായത്. പുതുക്കോട് സ്വദേശികളായ ഷിജാദ്, ഷെലീജ്, റിഫാഷ് എന്നീ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വടക്കഞ്ചേരിയിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ യുവാക്കളുടെ വാഹനം അക്രമി സംഘമെത്തിയ വാഹനത്തെക്കാൾ മുമ്പ് ഇന്ധനം നിറച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർത്തിൽ കലാശിച്ചത്.

ആയക്കാട് പെട്രോൾ പമ്പിൽ നിന്ന് അടികൊണ്ട് ഓടിയ യുവാക്കളെ അക്രമി സംഘം പിന്തുടർന്ന് ആക്രമിച്ചു. പെട്രോൾ പമ്പിന് സമീപത്തെ ബേക്കറിക്കുള്ളിൽ വച്ചും യുവാക്കളെ അക്രമി സംഘം ആക്രമിച്ചു. മാരകായുധങ്ങൾ കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് യുവാക്കൾ ആരോപിക്കുന്നത്. പ്രതികളെ മുൻപരിചയമില്ലെന്ന് മർദ്ദനമേറ്റവർ പറയുന്നു.

പിടിയിലായ പ്രതികൾ പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയം പ്രകടിപ്പിച്ചു. കഞ്ചാവ് കൈവശം വെച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. രാത്രിയോടെ പെരിന്തൽമണ്ണയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group