പെട്രോളും പടക്കവുമായി എത്തിയ യുവാവ് ഒരു മണിക്കൂറോളം ബാങ്കിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു: ഒടുവിൽ പോലീസും ഫയർഫോഴ്സും ചേർന്ന് കീഴ്പ്പെടുത്തി: സംഭവം തൊടുപുഴയിൽ
സ്വന്തം ലേഖകൻ
ഇടുക്കി : തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവാവ്.
ചിട്ടിപ്പണം ആവശ്യപ്പെട്ട് എത്തിയ യുവാവ് ബാങ്കിനുള്ളിൽ കയറി പെട്രോളൊഴിച്ചു.
മുട്ടം സ്വദേശി പ്രസാദാണ് അക്രമം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
പെട്രോളും പടക്കവുമായി എത്തി ഒരുമണിക്കൂറോളമാണ് യുവാവ് ബാങ്കിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്.
ഇയാൾക്ക് ബാങ്കിൽ അഞ്ച് ലക്ഷം രൂപയുടെ ചിട്ടിയുണ്ട്.
ചിട്ടിയുടെ അടച്ച പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഇന്നലെ ബാങ്കിൽ എത്തിയിരുന്നു.
ഇതിന് അഡ്മിനിസ്ട്രേറ്റിവ് ബോഡിയുടെ അനുമതി വേണമെന്ന് മാനേജർ മറുപടി നൽകി.
ഇതിൽ ക്ഷുഭിതനായി പോയ പ്രസാദ് ഇന്ന് രാവിലെ ബാങ്കിലെത്തി കയ്യിൽ കരുതിയിരുന്ന പെട്രോൾ ബാങ്കിലും ദേഹത്തുമായി ഒഴിച്ചു.
ശേഷം ഒരു പടക്കവും കൈയിലെടുത്ത് ഇത് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഒടുവിൽ പൊലീസും ഫയർ ഫോഴ്‌സും എത്തിയാണ് യുവാവിനെ കീഴ്പ്പെടുത്തിയത്.