പെട്രോളിംഗും ഗാർഡ് ഡ്യൂട്ടിയുമായി ഒരു സാധാരണ പട്ടാളക്കാരനെ പോലെ ധോനി ; ഇപ്പോൾ സൈനീക സേവനം തെക്കൻ കാശ്മീരിൽ
സ്വന്തം ലേഖകൻ
ശ്രീനഗർ: കളിയിലൂടെയുള്ള സൈനിക സേവനത്തിന് താൽക്കാലിക അവധി നൽകി കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം ചേർന്നിരിക്കന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോനി തീവ്രവാദി മേഖലയായ തെക്കൻ കശ്മീരിൽ സേവനത്തിന്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്നന്റ് കേണലായ ധോനി പെട്രോളിംഗും ഗാർഡ് ഡ്യൂട്ടിയുമായി മറ്റുള്ള സൈനികരെപോലെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നു. 106 ടിഎ ബറ്റാലിയനൊപ്പം ആഗസ്റ്റ് 15 വരെ ധോനി യൂണിറ്റിനൊപ്പം ജോലി ചെയ്യും. വിക്ടർ ഫോഴ്സിന്റെ ഭാഗമായി തെക്കൻ കശ്മീരിലാണ് ഇന്ത്യൻ നായകൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
സൈന്യം 2011 ൽ ലഫ്നന്റ് കേണൽ പദവി നൽകിയ ധോനി അഞ്ച് പാരച്യൂട്ട് പരിശീലനചാട്ടം നടത്തിയതിലൂടെ പാരാട്രൂപ്പർ യോഗ്യതയും നേടി. ലോകകപ്പ് സെമിയിൽ പുറത്തായതിന് പിന്നാലെ വിരമിക്കൽ അഭ്യൂഹം പ്രചരിക്കുന്നതിനിടയിലാണ് താൻ ക്രിക്കറ്റിൽ നിന്നും രണ്ടുമാസം അവധിയെടുത്ത് സൈനിക സേവനത്തിന് പോകുന്നതായി ധോനി ബിസിസിഐ യെ അറിയിച്ചത്. വിൻഡീസിനെതിരേയുള്ള പര്യടനം നടത്തുന്ന ടീമിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് താരം ബിസിസിഐ യോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ധോനിയുടെ അപേക്ഷ അനുവദിച്ചത്. അതേസമയം രണ്ടു തവണ ലോകകപ്പ് നേടിയ നായകനായ ധോനി വിരമിക്കൽ പ്രഖ്യാപനത്തിൽ നിന്നും ഇപ്പോഴും ഒഴിഞ്ഞുമാറുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group