
ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമമെന്ന റിപ്പോർട്ടുകള്‍ തള്ളി ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയില്‍ കോർപ്പറേഷനും. ഇന്ത്യയില്‍ ആവശ്യമായ ഇന്ധന ശേഖരമുണ്ട്. വിതരണ ശൃംഖലകള്‍ സാധാരണഗതിയില്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഭാരത് പെട്രോളിയം തടസ്സമില്ലാത്ത ഇന്ധന വിതരണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും .അഭ്യൂഹങ്ങളില്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നാണ് ഹിന്ദുസ്ഥാൻ പെട്രോളിയവും നല്‍കുന്ന മുന്നറിയിപ്പ്.
രാജ്യത്ത് ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഗ്രാമങ്ങളില്‍ ഗ്യാസ് ബുക്ക് ചെയ്യാനുള്ള ഇടവേള 45 ദിവസമായും,നഗരത്തില്‍ 25 ദിവസമായും തുടരും. ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി മാറ്റിയെന്നുള്ള റിപ്പോർട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഊർജ്ജ പ്രതിസന്ധിയും ചർച്ചചെയ്യുന്നതിനായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് 5 മണിക്ക് ചേരും. കഴിഞ്ഞ ദിവസങ്ങളില്‍ പാർലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ സംഘർഷം രാജ്യത്ത് ദീർഘകാല ആഘാതത്തിന് വഴിവെക്കുമെന്നും കോവിഡിന് സമാനമായി രാജ്യം ഒറ്റക്കെട്ടായി ഇതിനെ നേരിടാൻ തയ്യാറെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയെ മറികടക്കാനുള്ള നിർണായക തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടാകും എന്നാണ് സൂചന.
എന്നാല്‍ പ്രസ്താവനയ്ക്ക് അപ്പുറം , ഇന്ത്യയുടെ വിദേശ നയം അടക്കമുള്ള വിഷയങ്ങളില്‍ പാർലമെൻറില്‍ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. രാജ്യത്തെ കാർഷിക മേഖലയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു.



