
കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളില്‍ മാത്രം തുറന്നുകൊടുത്താല്‍ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
24 മണിക്കൂറും ശൗചാലയം അനുവദിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തിരുത്തി.
ശൗചാലയം ഉപഭോക്താക്കളല്ലാത്തവർ ഉപയോഗിക്കുന്നതിനെതിരേ പെട്രോള്‍ പമ്പ് ഉടമകള്‍ ശക്തമായ നിലപാട് എടുത്തിരുന്നു.
വിഷയം കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്കും സാധാരണക്കാർക്കും ഉപയോഗിക്കാൻ അനുവദിക്കണമെന്ന ഉത്തരവായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയപാതയോരത്തെ ശൗചാലയങ്ങള്‍ 24 മണിക്കൂറും അനുവദിക്കണമെന്ന നിർദേശവും ഉത്തരവില്‍ ഉണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടപെട്ടത്.
പമ്പുകളുടെ പ്രവൃത്തി സമയത്തിനനുസരിച്ച് മാത്രം ശൗചാലയം അനുവദിച്ചാല്‍ മതി എന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.