കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതില്‍ പ്രകോപിതരായി; പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെ യുവാക്കളുടെ മര്‍ദനം; രണ്ട് പേർക്ക് പരിക്കേറ്റു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃത്താല: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതില്‍ പ്രകോപിതരായ യുവാക്കള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു.

ഞാങ്ങാട്ടിരിയിലെ സ്‌കൈ വേയ്സ് പമ്പില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പമ്പ് ജീവനക്കാരായ ഹാഷിഫ് (28), പ്രസാദ് (28) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ പട്ടാമ്പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരുടെയും തലയ്ക്കും ശരീരത്തിനും പരിക്കുണ്ട്. എട്ടരയോടെ ബൈക്കില്‍ പമ്പിലെത്തിയ ചെറുപ്പക്കാരാണ് അക്രമം അഴിച്ചുവിട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ബൈക്കില്‍ നിന്നിറങ്ങിയ യുവാക്കള്‍ കൈയിലുണ്ടായിരുന്ന വടിയും ആയുധങ്ങളുമുപയോഗിച്ച്‌ ജീവനക്കാരെ നേരിടുകയായിരുന്നു. ജീവനക്കാരെ ആക്രമിച്ചശേഷം പമ്പിന് തീവെക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും ദൃക്സാക്ഷികള്‍ പറയുന്നു.