
കനത്ത മഴയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് അപകടം. ചെന്നൈയിൽ ഒരാൾ മരിച്ചു.
സ്വന്തം ലേഖകൻ
ചെന്നൈ : ചെന്നൈയില്‍ പെട്രോള്‍ പമ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു. സൈദാപേട്ടയിലാണ് സംഭവം. പെട്രോള്‍ പമ്ബിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. 13 പേര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളില്‍ ഇന്ധനം നിറക്കാനെത്തിയവരും പെട്രോള്‍ ജീവനക്കാരുമാണ് അപകടത്തില്‍പെട്ടത്.
ചെന്നൈയില്‍ കഴിഞ്ഞ ദിവസം അതിശക്തമായ മഴയായിരുന്നു. നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ഈ മഴയിലാണ് സൈദാപേട്ടയിലുള്ള പെട്രോള്‍ പമ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. കാലപ്പഴക്കമാണ് മേല്‍ക്കൂര തകരാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി സ്ഥിതഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Third Eye News Live
0