video
play-sharp-fill

ഇന്ധനത്തിന്റെ പണം കിട്ടുന്നില്ല; പമ്പുടമകള്‍ കടുപ്പിക്കുന്നു; ജനുവരി മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെയ്ക്കാൻ തീരുമാനം

ഇന്ധനത്തിന്റെ പണം കിട്ടുന്നില്ല; പമ്പുടമകള്‍ കടുപ്പിക്കുന്നു; ജനുവരി മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെയ്ക്കാൻ തീരുമാനം

Spread the love

തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവയ്ക്കാൻ പമ്പുടമകള്‍.

ആറു മാസമായി ഇന്ധനം അടിച്ചതിന്‍റെ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പമ്ബുടമകള്‍ നീങ്ങുന്നത്. പമ്പ് ഒന്നിന് 5 ലക്ഷം രൂപാ മുതല്‍ 25 ലക്ഷം രൂപാ വരെ കിട്ടാനുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്.

സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നല്‍കിയ വകയിലും കോടികള്‍ കുടിശ്ശികയുണ്ടെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി.
പൊതുമേഖലാ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയതിന്‍റെ പണം ഏറ്റവുമൊടുവില്‍ ജൂണില്‍ കിട്ടിയതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് വാഹനങ്ങള്‍, ഫയര്‍ഫോഴ്സ്, വിവിധ ഡിപ്പാര്‍ട്ട് മെന്‍റ് വാഹനങ്ങള്‍, എന്നിവയൊന്നും ഇന്ധനം നിറച്ച്‌ പോകുന്നതല്ലാതെ പണം നല്‍കുന്നില്ല. കൊല്ലം റൂറലില്‍ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ ഒരു പമ്പിന് കിട്ടാനുള്ളത് 4 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ്.

കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് റൂറല്‍ എസ്‍പിക്കും ഡിജിപിക്കും നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമായില്ല.