
50 ലിറ്ററിന്റെ ടാങ്കില്‍ നിറച്ചത് 57 ലിറ്റര്‍; കൃത്രിമം കൈയ്യോടെ പിടികൂടി ഹൈക്കോടതി ജഡ്ജി; പെട്രോള്‍ പമ്പ് അടച്ചുപൂട്ടി സീല്‍ വെച്ചു
സ്വന്തം ലേഖിക
ഭോപ്പാല്‍: പെട്രോള്‍ പമ്പിൽ കൃത്രിമം നടത്തിയ ഒരു തട്ടിപ്പ് കയ്യോടെ പിടികൂടിയതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ ഭോപ്പാലില്‍ നിന്ന് പുറത്തുവരുന്നത്.
50 ലിറ്റര്‍ മാത്രം നിറയ്ക്കാന്‍ ശേഷിയുള്ള ടാങ്കില്‍ 57 ലിറ്റര്‍ ഇന്ധനം നിറച്ചതായി മീറ്റര്‍ കണക്ക് വന്നതോടെ ജഡ്ജി നേരിട്ട് ഇടപെട്ട് പെട്രോള്‍ പമ്പ് പൂട്ടിച്ചതായാണ് റിപ്പോര്‍ട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധ്യപ്രദേശിലെ ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ പെട്രോള്‍ അടിച്ചപ്പോഴായിരുന്നു തട്ടിപ്പ് നടന്നത്. പമ്പിലെത്തിയ അദ്ദേഹം ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കാന്‍ ആവശ്യപ്പെട്ടു.
പിന്‍സീറ്റിലിരുന്ന് മീറ്റര്‍ നോക്കിക്കൊണ്ടിരുന്ന ജഡ്ജിയെ ഞെട്ടിച്ചുകൊണ്ട് 57 ലിറ്റര്‍ ഇന്ധനം കാറില്‍ നിറച്ചതായി കണക്ക് വന്നു. 50 ലിറ്റര്‍ മാത്രം നിറയ്ക്കാന്‍ ശേഷിയുള്ള ടാങ്കില്‍ ഏഴ് ലിറ്റര്‍ അധികമായി നിറച്ചത് ചോദ്യം ചെയ്ത ജഡ്ജി, അവിടത്തെ തദ്ദേശ സ്ഥാപന അധികൃതരെ വിളിച്ചുവരുത്തി.
തദ്ദേശ സ്ഥാപന അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പമ്പ് അടച്ചുപൂട്ടുകയായിരുന്നു.