video
play-sharp-fill

എമ്ബുരാൻ റിലീസിന് പെട്രോള്‍ പമ്ബിന് അവധി

എമ്ബുരാൻ റിലീസിന് പെട്രോള്‍ പമ്ബിന് അവധി

Spread the love

എമ്പുരാന്‍ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. എമ്ബുരാൻ നാളെ തീയേറ്ററുകളിൽ എത്തുമ്പോൾ പിരപ്പൻകോട് നയര പെട്രോള്‍ പമ്ബ് ഉടമയും കടുത്ത മോഹൻലാൽ ആരാധകനുമായ അശ്വിൻ ഒറ്റയ്ക്കല്ല ചിത്രം കാണാൻ പോകുന്നത്. പകരം പമ്ബ് പൂട്ടി തന്റെ ജീവനക്കാരെയും കൂട്ടിയാണ്. മോഹൻലാൽ സിനിമകൾ റിലീസ് ദിവസം തന്നെ പോയി കാണുന്നതാണ് അശ്വിവിൻറെ പതിവ്.

റിലീസ് തീയതി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. അതോടെ ഫാൻസ് ഷോയ്ക്ക് തനിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ജീവനക്കാരുമായുള്ള സംഭാഷണത്തിനിടയിൽ ഇക്കാര്യം പറഞ്ഞു. അതോടെ മോഹൻലാൽ ആരാധകരായ ചില ജീവനക്കാർ തങ്ങൾക്കും സിനിമ കാണണമെന്നും അവധി നൽകണമെന്നും പറഞ്ഞു.

അതോടെയാണ് പമ്ബിലെ 10 ജീവനക്കാർക്കും തനിക്കൊപ്പം ടിക്കറ്റ് ബുക്ക് ചെയ്തത്. തിയറ്ററില്‍ പോകാനുള്ള വാഹനം ഏർപ്പാടാക്കി. ഉച്ച മുതല്‍ വൈകിട്ട് വരെ പമ്ബിന് അവധിയും നല്‍കി. താൻ ചെറുപ്പം മുതൽ ലാലേട്ടൻ ഫാൻ ആണെന്നും. ലാലേട്ടൻ ചിത്രം കാണുമ്ബോള്‍ തനിക്ക് കിട്ടുന്ന സന്തോഷം തൻറെ ജീവനക്കാർക്കും കിട്ടണമെന്ന ഉദ്ദേശമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും 2 വർഷമായി പ്രവർത്തനമാരംഭിച്ചിട്ടും ആദ്യമായാണ് പമ്ബ് അച്ചിടുന്നതെന്ന്
അശ്വിൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group