
പത്തനംതിട്ട: പത്തനംതിട്ടയില്‍ വിരണ്ടോടിയ കുതിര നഗരത്തിൽ പരിഭ്രാന്തി പരത്തി . കുതിര ഇടിച്ച് ഒരു കുട്ടിയടക്കം സ്കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരുക്ക്. രണ്ടേകാലോടെ പത്തനംതിട്ട അഴൂര്‍ ജംക്ഷനിലായിരുന്നു കുതിര വിരണ്ടോടിയത്. അപകടത്തില്‍ കുതിരയ്ക്കും പരുക്കുണ്ട്.
ഒരു സ്കൂട്ടർ അടക്കം ഇടിച്ചിട്ടുള്ള കുതിരയുടെ വിരണ്ടോട്ടം പെട്രോൾ പമ്പിലാണ് അവസാനിച്ചത്. പമ്പിലെത്തിയ കുതിരയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പമ്പ് ജീവനക്കാരാണ് പിടിച്ചുകെട്ടിയത്. കുതിര ഇടിച്ചിട്ട സ്കൂട്ടറിൽ ഉണ്ടായിരുന്ന പറക്കോട് സ്വദേശി ജോർജിന് അപകടത്തിൽ പരുക്കേറ്റു. സ്കൂട്ടറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
പറക്കോട് സ്വദേശി ജോര്‍ജ്, പത്തനംതിട്ട സ്വദേശി സംഗീത എന്നിവര്‍ക്കാണ് പരുക്ക്. ജോര്‍ജിന് മുഖത്താണ് വീണ് പരുക്കേറ്റത്. സ്കൂട്ടറിന്‍റെ മുന്‍ഭാഗവും തകര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group