
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം പറവൂരില്‍ പെട്രോള്‍ പമ്പില്‍ വന്‍ മോഷണം. വാതില്‍ കുത്തി തുറന്ന് അകത്തുകടന്ന മോഷ്ടാവ് പണവും മൊബൈല്‍ ഫോണും കവര്‍ന്നു.
ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ നഷ്ടമായെന്നാണ് കണക്ക്. മുന്‍ വാതില്‍ കുത്തി തുറന്ന് മോഷ്ടാവ് അകത്തു കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പമ്ബിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഓഫീസ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോടും ഇന്ന് സമാനമായ രീതിയില്‍ പമ്പില്‍ മോഷണം നടന്നിരുന്നു. കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കിയാണ് അജ്ഞാതന്‍ കവര്‍ച്ച നടത്തിയത്.
അര്‍ദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലില്‍ മോഷണം നടന്നത്. അമ്പതിനായിരം രൂപ കവര്‍ന്നുവെന്നാണ് പ്രാഥമികനിഗമനം. സ്ഥലത്ത് മെഡിക്കല്‍ കോളേജ് പൊലീസിന്‍റെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം എത്തി പരിശോധന നടത്തി.