ആലപ്പുഴയിൽ പെട്രോൾ പമ്പിലെ തർക്കം; പൊലീസുകാരനെന്ന വ്യാജേന യുവാവിനെ മർദ്ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Spread the love

ആലപ്പുഴ: പോലീസുകാരനെന്ന് പറഞ്ഞ് യുവാവിനെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ. കളപ്പുഴ സ്വദേശി ശ്രീരാഗിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുമ്പോളി സ്വദേശി മുകേഷിനാണ് മർദനമേറ്റത്.

പാതിരപ്പിള്ളി പെട്രോൾ പമ്പിലാണ് സംഭവം. പമ്പ് ജീവനക്കാരുമായുള്ള തർക്കത്തിൽ മുകേഷ് ഇടപെട്ടതാണ് പ്രകോപനത്തിനിടയാക്കിയത്. ഇന്നലെ രാവിലെ ഒരാൾ പമ്പിൽ വന്ന് 200 രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ ജീവനക്കാർ 300 രൂപയ്ക്ക് പെട്രോൾ അടിച്ചു. ഇതിനെ ചൊല്ലി തർക്കമുണ്ടായെന്നാണ് സൂചന. തുടർന്ന് മുകേഷ് വിഷയത്തിൽ ഇടപെട്ട് മടങ്ങി. മടങ്ങും വഴിയാണ് മുകേഷിന് മർദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ ആക്രമിച്ചയാളുടെ ദേഹ പ്രകൃതി കണ്ട മുകേഷ് പൊലീസുകാരനാണോ എന്ന് ചോദിച്ചു. ‘അതെ, പൊലീസുകാരനാണ്’ എന്ന് പറഞ്ഞ് മുകേഷിനെ വീണ്ടും മർദ്ദിച്ചെന്നാണ് പരാതി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസുകാരനല്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ശ്രീരാഗിനെ കസ്റ്റഡിയിലെടുത്തത്. ശ്രീരാഗിനൊപ്പമുണ്ടായിരുന്ന വ്യക്തിക്കായി തിരച്ചിൽ തുടരുകയാണ്.