വാഹന യാത്രക്കാർക്ക് ഇരുട്ടടിയായി ഇന്ധന വില കുതിക്കുന്നു; പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും ഇന്ന് വര്‍ധിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി∙ വാഹന യാത്രക്കാർക്ക് ഇരുട്ടടിയായി ഇന്ധന വില കുതിക്കുന്നു. ഒരു ലീറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിച്ചു.

ഒരാഴ്ച കൊണ്ട് ഒരു ലീറ്റർ പെട്രോളിന് 6 രൂപ 10 പൈസയും ഡീസലിന് 5 രൂപ 86 പൈസയും വർധിച്ചു. ഒരിടവേളയ്ക്കുശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച മുതല്‍ ഒരു ലീറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 112 രൂപ 40 പൈസയും, എറണാകുളത്ത് 110 രൂപ 41 പൈസയും, കോഴിക്കോട് 110 രൂപ 58 പൈസയും നല്‍കണം. തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് നൂറുരൂപയ്ക്ക് അടുത്തെത്തി.

ഇന്ന് മുതല്‍ 99 രൂപ 31 പൈസ നല്‍കണം. എറണാകുളത്ത് 97 രൂപ 45 പൈസ, കോഴിക്കോട് 97 രൂപ 63 പൈസ എന്നിങ്ങനെയാണ് പുതിയ വില.