video
play-sharp-fill

ഭാര്യയും ഭർത്താവും പെട്രോൾ ഒഴിച്ച് തീ കൊളുത്തി: ഭാര്യ മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ; കുട്ടി സുരക്ഷിതനായി കാറിനുള്ളിൽ

ഭാര്യയും ഭർത്താവും പെട്രോൾ ഒഴിച്ച് തീ കൊളുത്തി: ഭാര്യ മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ; കുട്ടി സുരക്ഷിതനായി കാറിനുള്ളിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീടിനുള്ളിൽ ഭാര്യയും ഭർത്താവും പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹ്യ ചെയ്യാൻ ശ്രമിച്ചു. പൊള്ളലേറ്റ ഭർത്താവ് അതീവ ഗുരുതരാവസ്ഥയിലായി. ഭാര്യ മരിച്ചു. ഇവരുടെ മകനാകട്ടെ വീടിനു മുന്നിൽ കിടന്ന കാറിനുള്ളിൽ സുരക്ഷിതനായിരുന്നു. നെയ്യാറ്റിൻകരയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. പൊള്ളലേറ്റ് കാട്ടലുവിള സ്വദേശി ദേവിക മരിച്ചു. ഭർത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു മുന്നിൽ നിർത്തിയിട്ട കാറിനുള്ളിൽ ഇവരുടെ കുട്ടിയെ കണ്ടെത്തി.

അമരവിളയിൽ വീട്ടിനുള്ളിൽ ദമ്ബതികളെ പൊള്ളലേറ്റ നിലയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അയൽവാസികൾ കണ്ടെത്തിയത്. നിലവിളിയും മറ്റു ബഹളങ്ങളും കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ ദേവിക മരിച്ചു. ഭർത്താവ് ശ്രീജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീജിത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ അഞ്ചുവയസുള്ള കുട്ടിയെ വീടിനു മുൻപിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ സുരക്ഷിതനായ നിലയിൽ കണ്ടെത്തി. ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക നിഗമനം. അമരവിളയിൽ കുറച്ചുനാളുകളായി ഇവർ വാടയ്ക്കു താമസിക്കുകയായിരുന്നു.