video
play-sharp-fill

ഇന്ധന വിലയിൽ വൻ കുതിപ്പ് : തിരുവനന്തപുരത്ത് പെട്രോൾ വില 99 ൽ എത്തി

ഇന്ധന വിലയിൽ വൻ കുതിപ്പ് : തിരുവനന്തപുരത്ത് പെട്രോൾ വില 99 ൽ എത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഇന്ധനവിലയിൽ വൻ കുതിക്കുന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 99 കടന്നു. ഇന്ന് പെട്രോൾ, ഡീസൽ വില 29 പൈസ വീതം കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ വില 99.26 രൂപയായി.

കേരളം അടക്കം അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷം 27 തവണ ഇന്ധന വില വർധിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ബിഹാറിലും പെട്രോൾ വില 100 കടന്നു. ഇതോടെ പെട്രോൾ വില 100 കടന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. രാജസ്ഥാനിലും ഒഡീഷയിലും ഡീസൽ വില നേരത്തെ തന്നെ സെഞ്ചുറി അടിച്ചിരുന്നു.

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്ധനവില

തിരുവനന്തപുരം
പെട്രോൾ: 99.26 രൂപ
ഡീസൽ: 94.52

കോട്ടയം
പെട്രോൾ: 97.82
ഡീസൽ: 93.18

കൊച്ചി
പെട്രോൾ: 97.38
ഡീസൽ: 92.76

കോഴിക്കോട്
പെട്രോൾ: 97.69
ഡീസൽ: 93.08