video
play-sharp-fill

പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി: പെട്രോൾ വില തൊണ്ണൂറിലേയ്ക്ക്

പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി: പെട്രോൾ വില തൊണ്ണൂറിലേയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില വർദ്ധന. ഈ മാസം ഇത് ആദ്യമായാണ് ഇന്ധന വില വർദ്ധിക്കുന്നത്.

വ്യാഴാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86.83 രൂപയും, ഡീസലിന് 81.06 രൂപയുമാണ് ഇന്നത്തെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 88.53 രൂപയും, ഡീസലിന് 82.65 രൂപയുമാണ് വില. കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചത്‌.അതേസമയം രാജ്യാന്തര വിപണിയിലും ഇന്ധനവില കൂട്ടി. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില വര്‍ദ്ധിക്കാനുളള പ്രധാന കാരണം.