പെട്രോൾ ഡീസൽ വിലവർധനയിൽ യൂത്ത് കോൺഗ്രസ്സ്‌ പ്രതിഷേധം: ഗാന്ധി സ്ക്വയറിൽ ഓട്ടോ തള്ളി യൂത്ത് കോൺഗ്രസ്

പെട്രോൾ ഡീസൽ വിലവർധനയിൽ യൂത്ത് കോൺഗ്രസ്സ്‌ പ്രതിഷേധം: ഗാന്ധി സ്ക്വയറിൽ ഓട്ടോ തള്ളി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ

കോട്ടയം: പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ്‌ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലാ യൂത്ത് കോൺഗ്രസ്സ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നിന്നും പ്രതീകാത്മകമായി ഓട്ടോറിക്ഷ ഉന്തിക്കൊണ്ടു ടൗൺ ചുറ്റി പ്രകടനം നടത്തി.

പ്രതിക്ഷേധ യോഗം കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ മറവിൽ ഇന്ധനവിലവർദ്ധനവിലൂടെ ഭരണാധികാരികൾ രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും, ജനങ്ങളുടെ പ്രതികരണത്തെ മുഖവിലക്കെടുക്കാതെ ഏകാധിപത്യ ഫാസിസ്റ്റു ശൈലിയിൽ ആണ് മോദിസർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ്സ്‌ ജില്ലാ പ്രസിഡന്റ് ചിൻ്റു കുര്യൻ ജോയ് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിമാരായ ടോം കോര അഞ്ചേരിൽ,
സിജോ ജോസഫ്, ജില്ലാ ഭാരവാഹികളായ നൈഫ് ഫൈസി, ജെനിൻ ഫിലിപ്പ്, റിജു ഇബ്രാഹിം,

എം കെ ഷമീർ, രാഹുൽ മാറിയപ്പിള്ളി, അരുൺ മാർക്കോസ്, അജീഷ് ഐസക്, ഗൗരി ശങ്കർ, നിഷാന്ത് ജേക്കബ്, അബു താഹിർ, യദു സി നായർ, അഫ്സൽ കളരിക്കൽ, ജിജി മൂലംകുളം തുടങ്ങിയവർ സംസാരിച്ചു.