
ന്യൂഡൽഹി: വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഇന്ന് മുതല്‍ 62 ലക്ഷം വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല.
10 വർഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വർഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കുമാണ് ഇന്ധന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വായു മലിനീകരണം കാരണം ദിവസങ്ങളോളം നഗരജീവിതം സ്തംഭിക്കുന്ന അവസ്ഥയാണ്. ഇതിനെ പ്രതിരോധിക്കാനാണ് അധികൃതർ കർശന നടപടിയിലേക്ക് നീങ്ങിയത്.
സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്‍മെന്റ് (സിഎസ്‌ഇ) -2024 റിപ്പോർട്ട് പ്രകാരം വായു മലീനികരണത്തില്‍ 51 ശതമാനവും വാഹനങ്ങളിൽ നിന്നുള്ളതാണ്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ നിർദ്ദേശപ്രകാരമാണ് എൻസിആറില്‍ ഇന്ധന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡല്‍ഹിയില്‍ 61,14,728 വാഹങ്ങള്‍ കാലപഴക്കം ചെന്നവയാണ് . ഹരിയാനയില്‍ 27.5 ലക്ഷം, ഉത്തർപ്രദേശില്‍ 12.69 ലക്ഷം, രാജസ്ഥാനില്‍ 6.2 ലക്ഷവും പഴയ വാഹനങ്ങളുണ്ട്.
ഇത്തരം വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത് നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി 350 പെട്രോള്‍ പമ്പുകളിൽ പൊലീസ്, ട്രാഫിക് , മുനിസിപ്പല്‍ കോർപ്പറേഷൻ എന്നിവരുടെ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയോ വാഹന ഉടമയ്ക്ക് പിഴ ചുമത്തുകയോ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ഈ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഇന്ധന പമ്പുകള്‍ക്കെതിരെയും നടപടിയെടുക്കും. 1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 192 പ്രകാരം ഇന്ധന പമ്പ് നടത്തിപ്പുകാർക്കെതിരെ പിഴ ചുമത്തും. കൂടാതെ പഴയ വാഹനങ്ങള്‍ തിരിച്ചറിയാൻ പമ്പുകളിൽ എഐ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
പെട്രോള്‍ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകള്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ തിരിച്ചറിയുന്നത്. ഇതിലുടെ വാഹനം കണ്ടുകെട്ടുന്നതിനുള്ള നീക്കവും അധികൃതർ ആരംഭിക്കും.