രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ്; പ്രീമിയം പെട്രോളിനും വ്യവസായ ഡീസലിനും വില കൂട്ടി; സാധാരണക്കാര്‍ക്ക് തല്‍ക്കാലിക ആശ്വാസം…!

Spread the love

ഡല്‍ഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി തുടരുന്നതിനിടെ ഇന്ധനവിലയില്‍ മാറ്റം വരുത്തി എണ്ണക്കമ്പനികള്‍.

video
play-sharp-fill

പ്രീമിയം പെട്രോളിനും വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഡീസലിനുമാണ് വില വര്‍ദ്ധിപ്പിച്ചത്. പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് ലിറ്ററിന് 22 രൂപയുമാണ് കൂട്ടിയത്.

അതേസമയം, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് സാധാരണക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നു.
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷവും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ദ്ധനവുമാണ് പുതിയ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രീമിയം പെട്രോളിന് വില വര്‍ദ്ധിപ്പിച്ചത് ഉയര്‍ന്ന ശേഷിയുള്ള ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക ബാധ്യതയുണ്ടാക്കും. എച്ച്‌പിസിഎല്ലിന്റെ ‘പവര്‍’ പെട്രോള്‍ ഉള്‍പ്പെടെയുള്ള പ്രീമിയം ഇന്ധനങ്ങള്‍ക്കായി ഇനി മുതല്‍ ലിറ്ററിന് രണ്ട് രൂപയോളം അധികം നല്‍കേണ്ടി വരും.