video
play-sharp-fill

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്. തുടർച്ചയായി ഒൻപതാം ദിവസമാണ് പെട്രോളിന് വില വർധിക്കുന്നത്. പെട്രോളിന് തിരുവനന്തപുരത്ത് ഇന്ന് 14 പൈസ വർധിച്ച് 81.45 രൂപയായി. ഡീസലിന് 15 പൈസ വർധിച്ച് 74.74 രൂപയായി. തുടർച്ചയായുണ്ടാകുന്ന ഇന്ധനവില വർധനവിനെ തുടർന്ന് ആശങ്കയിലാണ് സാധാരണക്കാർ. ഒൻപത് ദിവസത്തിനിടെ പെട്രോളിന് 1.01 രൂപയാണ് വർധിച്ചത്. ഡീസലിന് എട്ട് ദിവസത്തിനിടെ 94 പൈസയാണ് വർധിച്ചത്. ഇന്നലെ ഡീസലിനും പെട്രോളിനും 16 പൈസയും വീതം വിണ്ടും കൂടിയിരുന്നു. പെട്രോൾ വില കൊച്ചിയിൽ 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നലെ കൂടിയത്. ഡീസൽവില നഗരത്തിൽ 74 രൂപയ്ക്കടുത്തായി.