video
play-sharp-fill
കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില ; തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില വർധിപ്പിച്ച് എണ്ണ കമ്പനികൾ

കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില ; തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില വർധിപ്പിച്ച് എണ്ണ കമ്പനികൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണ ദുരിതങ്ങൾക്കിടയിൽ ജനങ്ങൾ വലയുമ്പോൾ തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില വീണ്ടും വർധിപ്പിച്ച് എണ്ണ കമ്പനികൾ. പെട്രോൾ ലിറ്ററിന് 56 പൈസയും ഡിസൽ ലിറ്ററിന് 60 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.

ഇതോടെ കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ മാത്രം ഒരു ലിറ്റർ പെട്രോളിന് 7.09 രൂപയും ഡീസലിന് 7.28 രൂപയുമാണ് വർധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

78.63 രൂപയാണ് ഇന്നത്തെ പെട്രോളിന് വില. ഡീസൽ വില 73.06 രൂപയായി ഉയർന്നു. അതേസമയം രാജ്യാന്തര വിപണിയിൽ എണ്ണ വില കുതിച്ചുയരുന്നതാണ് രാജ്യത്ത് ഇന്ധന വില വർധിക്കുന്നതിന് കാരണം എന്നാണ് എണ്ണ കമ്പനികളൂടെ വിശദീകരണം നൽകിയിരിക്കുന്നത്.

എന്നാൽ എണ്ണ വില കുറയുമ്പോൾ പോലും എണ്ണ വില വർധിപ്പിയ്ക്കുന്ന നടപടിയാണ് നേരത്തെ മുതൽ കേന്ദ്ര സർക്കാർ സ്വികരിച്ചത്. കേന്ദ്രസർക്കാരിന്റെ ഈ നിലപാടിൽ കടുത്ത പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉയരുന്നത്.

Tags :