play-sharp-fill
ഇന്ധന വില ഇന്നും കുറഞ്ഞു: എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; പെട്രോളിന് 33 പൈസയും, ഡീസലിന് 37 പൈസയും കുറഞ്ഞു

ഇന്ധന വില ഇന്നും കുറഞ്ഞു: എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; പെട്രോളിന് 33 പൈസയും, ഡീസലിന് 37 പൈസയും കുറഞ്ഞു

സ്വന്തം ലേഖകൻ

കൊച്ചി : എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ ഇന്ധന വില. ആറാഴ്ച കൊണ്ടാണ് ഇന്ധന വിലയിൽ പത്തു രൂപയുടെ കുറവ്. ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞു. പെട്രോളിന് മൂന്ന് രൂപ 14 പൈസയും, ഡീസലിന് മൂന്ന് രൂപ 23 പൈസയുമാണ് ദിവസങ്ങളിൽ കുറഞ്ഞത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇന്ധനവില താഴോട്ടാണ്. വിവിധ ജില്ലകളിൽ ഒരു ലിറ്റർ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ: കൊച്ചിയിൽ പെട്രോളിന് 75.15 രൂപ, ഡീസലിന് 71.75 രൂപ. തിരുവന്തപുരത്ത് പെട്രോളിന് 76.49 രൂപ ഡീസൽ വില 73.13 രൂപ. കോഴിക്കോട് പെട്രോളിന് 75.48 രൂപ, 72.09 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഡൽഹിയിൽ ഇന്നത്തെ പെട്രോൾ വില 73.24 രൂപയും ഡീസലിന് 68.13 രൂപയും വാണിജ്യതലസ്ഥാനമായ മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 78.79 രൂപ, 71.32 രൂപ എന്നിങ്ങനെയുമാണ് കഴിഞ്ഞ ഏപ്രിൽ മുതലാണ് ഇന്ധനവിലയിൽ വലിയ വർദ്ധനവ് ഉണ്ടായത്. മാർച്ചിൽ 75 രൂപ നിലവാരത്തിൽ നിന്ന് പെട്രോൾ വില ഒരുമാസം കൊണ്ട് മൂന്നുരൂപയോളം ഉയരുകയായിരുന്നു. ഡീസൽ വില മൂന്നുരൂപയിലധികവും ഉയർന്നു. എന്നാൽ തുടർച്ചയായി ഇതിൽ കുറവ് വന്നതോടെ ഇന്ധനവില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേക്കെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group