video
play-sharp-fill

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു ; പുതുവര്‍ഷത്തിലും മോദിയുടെ കക്കൂസ് നിര്‍മ്മാണം തകൃതിയായ് നടക്കുന്നു; 2021ല്‍ മാത്രം ഇന്ധനവില വര്‍ധിപ്പിച്ചത് മൂന്ന് തവണ

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു ; പുതുവര്‍ഷത്തിലും മോദിയുടെ കക്കൂസ് നിര്‍മ്മാണം തകൃതിയായ് നടക്കുന്നു; 2021ല്‍ മാത്രം ഇന്ധനവില വര്‍ധിപ്പിച്ചത് മൂന്ന് തവണ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും വർദ്ധിച്ചു. പുതുവർഷത്തിൽ മൂന്ന് തവണയാണ് ഇന്ധനവില വർധിച്ചത്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വർധിച്ചത്.

ഇന്ന് കൂടി വില വർദ്ധിച്ചതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85 രൂപ പിന്നിട്ടു. 85.06 രൂപയാണ് ഇന്നു കൊച്ചിയിൽ പെട്രോൾ വില. ഡീസൽ വിലയാകട്ടെ 80 രൂപയിലേക്കുള്ള കുതിപ്പിലുമാണ്. 79.17 രൂപയാണ് കൊച്ചിയിലെ ഡീസൽ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വില വർദ്ധിച്ചതിന് പിന്നാലെയാണ് തുടർച്ചയായ രണ്ടാം ദിവസവും വില കൂടിയത്. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്. ജനുവരി അഞ്ചിനും ഇന്ധനവില വർധിച്ചിരുന്നു.

എന്നാൽ രാജ്യാന്തര വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിശദീകരണം. കഴിഞ്ഞ മോദി മന്ത്രിസഭയിലെ അംഗവും മലയാളിയുമായ അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത് പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മ്മിക്കാനാണ് എന്ന് പറഞ്ഞത്. ഇന്ധനവില വര്‍ധിപ്പിച്ച് പതിനായിരക്കണക്കിന് കോടി രൂപ ഉണ്ടാക്കിയിട്ടും ഇതുവരെയും കക്കൂസ് നിര്‍മ്മാണം കഴിഞ്ഞില്ലേയെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.