20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോള്‍ മാത്രമേ വില്‍ക്കാവൂ; രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ പുതിയ ഇന്ധനനയം

Spread the love

ന്യൂഡൽഹി: രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ 20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോള്‍ മാത്രമേ വില്‍ക്കാവൂ എന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.

video
play-sharp-fill

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കൊപ്പം, എൻജിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി മിനിമം റിസർച്ച്‌ ഒക്‌ടേയ്ൻ നമ്പർ 95 ഉം ഇന്ധനം പാലിച്ചിരിക്കണം.

 

ഇറക്കുമതി ചെലവ് കുറയ്ക്കാനും വായുമലിനീകരണം തടയാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം. കരിമ്പ്, ചോളം എന്നിവയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന എഥനോള്‍ പെട്രോളില്‍ ചേർക്കുന്നത് കർഷകർക്ക് വലിയ വരുമാനമുണ്ടാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2023-ന് ശേഷം വിപണിയിലിറങ്ങിയ വാഹനങ്ങളില്‍ ഈ ഇന്ധനം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും, പഴയ വാഹനങ്ങളുടെ മൈലേജില്‍ 3 മുതല്‍ 7 ശതമാനം വരെ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്. എൻജിന്റെ സുഗമമായ പ്രവർത്തനത്തിനും തേയ്മാനം കുറയ്ക്കുന്നതിനുമാണ് ഉയർന്ന ഒക്‌ടേയ്ൻ നമ്പർ നിർബന്ധമാക്കുന്നത്.