video
play-sharp-fill
വാക്ക് തർക്കം ; അയൽവാസിയുടെ വീട്ടിൽ പെട്രോൾ ബോംബ് കത്തിച്ച് എറിഞ്ഞു ; കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

വാക്ക് തർക്കം ; അയൽവാസിയുടെ വീട്ടിൽ പെട്രോൾ ബോംബ് കത്തിച്ച് എറിഞ്ഞു ; കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

സ്വന്തം ലേഖകൻ

മധുര : അയൽവാസിയുടെ വീട്ടിൽ പെട്രോൾ ബോംബ് കത്തിച്ച് എറിഞ്ഞ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ . മധുര ജില്ലയിലെ ചോളവന്താൻസംഗങ്കോട്ട തെരുവിലെ സ്വദേശിയായ വിഘ്നേശ്വരൻ (19) നെയാണ് ചോലവണ്ടൻ പോലീസ് അറസ്റ്റ് ചെയ്തത്.

ദീപാവലി ദിവസത്തിൽ വിഘ്നേശ്വരന്റെ അച്ഛൻ മുത്തയ്യയും അയൽവാസിയായ മദൻകുമാറും തമ്മിലുള്ള വാക്ക് തർക്കമാണ് മുത്തയ്യൻ മകൻ വിഘ്നേശ്വരൻ മദൻകുമാറിന്റെ വീട്ടിൽ പെട്രോൾ ബോംബ് എറിയുവാൻ കാരണമായെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ വീടിന്റെ സ്ക്രീനും വീടിന്റെ മുൻഭാഗവും തകർന്നു പോയി വീട്ടിൽ ആളുണ്ടായിട്ടും ഭാഗ്യവശാൽ ആർക്കും അപകടം സംഭവിച്ചില്ല.

അതേസമയം മദൻ കുമാർ ചോലവണ്ടൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒളിവിലായിരുന്ന കോളേജ് വിദ്യാർത്ഥി വിഘ്നേശ്വരനെ പിടികൂടിയത്. വിഘ്നേശ്വരൻ പെട്രോൾ ബോംബ് എറിയുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.