
ആലുവയിൽ യുവതിക്ക് നേരെ യുവാവിൻ്റെ ആക്രമണം ; പെട്രോൾ ഒഴിച്ച് തീ കൊളുത്തി
കൊച്ചി : എറണാകുളം ആലുവയിൽ യുവതിക്ക് നേരെ യുവാവിൻ്റെ ആക്രമണം. ആലുവ യു സി കോളേജിനടുത്ത് വെച്ച് യുവാവ് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീ പിടിച്ചതോടെ തൊട്ടടുത്ത കടയിലേക്ക് ഓടി കയറിയ യുവതിയെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കുമെന്ന് ആലുവ ഈസ്റ്റ് പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുപ്പത്തടം സ്വദേശി അലിയാണ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.
Third Eye News Live
0

യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം: പങ്കാളി പോലീസ് കസ്റ്റഡിയിൽ
കൊട്ടാരക്കര നെടുവത്തൂര് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം എഴുകോൺ സ്വദേശി ഐശ്വര്യയെ പരിക്കുകളോടെ കൊട്ടാരക്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊളളൽ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Tags :