
ക്രൂഡ് ഓയിൽ വില കൂപ്പുകുത്തി: പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗവും കുറഞ്ഞു; എന്നിട്ടും ഇന്ധന വില കുറയ്ക്കാതെ കേന്ദ്ര സർക്കാർ; ഡിസലിന് 13 രൂപയും പെട്രോളിന് പത്തു രൂപയും കൂട്ടി മോദി സർക്കാർ…! കൊറോണക്കാലത്തും ജനത്തെ കൊള്ളയടിച്ച് കേന്ദ്ര സർക്കാർ
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: കൊറോണക്കാലത്തും ജനത്തെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. കൊറോണയിൽ സമസ്ത മേഖലയും സ്തംഭിച്ചു നിൽക്കുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി ഉയർത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
കൊറോണയിൽ ജനം നട്ടം തിരിയുമ്പോൾ, പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കൂട്ടി കേന്ദ്രസർക്കാർ ഖജനാവിനെ രക്ഷിക്കാനുള്ള പാച്ചിലിലാണ്. പെട്രോളിന്റെ തീരുവ ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വർധിപ്പിച്ചത്. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതുമൂലം ചില്ലറ വിപണിയിൽ എണ്ണവില വർധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. മെയ് ആറ് മുതൽ തീരുവ നിലവിൽ വരും. വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്സൈസ് തീരുവയിൽ നിന്നാണെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. അതുകൊണ്ട് ആരും പ്രതിഷേധിക്കരുതെന്നാണ് മോദി സർക്കാർ പറഞ്ഞു വയ്ക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വർധനവാണ് റോഡ് ആൻഡ് ഇൻഫ്രാ സെസ് ഇനത്തിൽ വർധിപ്പിച്ചിട്ടുള്ളത്. എക്‌സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് മുതൽ വർധനവ് പ്രാബല്യത്തിൽ വരും.
ആഗോള തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. തീരുവ വർധിപ്പിച്ചെങ്കിലും പെട്രോൾ, ഡിസൽ എന്നിവയുടെ നിലവിലെ വിൽപന വിലയിൽ മാറ്റമുണ്ടാകാത്തു കൊണ്ട് പ്രതിഷേധം ഉയരില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ. നിരക്ക് വർധനവ് നിലവിൽ വന്നതോടെ ഒരു ലിറ്റർ പെട്രോളിന് കൊടുക്കുന്ന തുകയിൽ 32.98 രൂപയും നികുതിയാണ്. ഡീസലിന് ഇത് 31.83 രൂപയുമാകും.
ആഗോള തലത്തിൽ എണ്ണവില ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധന നികുതി വർധിപ്പിക്കുന്നത്. ഇതിന് മുമ്പു മാർച്ച് 16 ന് ആയിരുന്നു വർധനവ് കൊണ്ടുവന്നത്. പെട്രോളിനും ഡീസലിനും അന്ന് മൂന്നുരൂപയുടെ നികുതി വർധനവാണ് ഏർപ്പെടുത്തിയത്. ഇതിലൂടെ 39,000 കോടിയുടെ വരുമാനം അധികാവരുമാനം പ്രതീക്ഷിക്കുന്നു. കോവിഡ് പ്രതിസന്ധിയിലാവുകയും ക്രൂഡോയിലിന് ആവശ്യകത കുറയുകയും ചെയതത്. ഇത് വില കുത്തനെ ഇടിയാൻ കാരണമായി.
ലോക് ഡൗൺ കഴിയുമ്പോൾ വില കൂടാനുള്ള സാധ്യതയുണ്ട്. അപ്പോഴും കേന്ദ്ര സർക്കാർ നികുതി കുറച്ചില്ലെങ്കിൽ അത് വലിയ വിലക്കയറ്റത്തിനും മറ്റും സാഹചര്യമൊരുക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാന മാർഗ്ഗമാണ് പെട്രോളിലേയും ഡീസലിലേയും നികുതി. അതുകൊണ്ട് തന്നെ കേന്ദ്ര നിലപാടിനെ സർക്കാരുകളും ചോദ്യം ചെയ്യില്ല.
വാറ്റ് നികുതി മാറ്റി ജിഎസ്ടി വന്നപ്പോൾ തന്നെ പെട്രോളിനേയും അതിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സജീവമായിരുന്നു. ജി എസ് ടിയിൽ പെട്രോൾ എത്തിയാൽ ഏതാണ് 50 രൂപയ്ക്ക് ജനങ്ങൾക്ക് പെട്രോൾ കിട്ടും. ഇത് സർക്കാരുകൾക്ക് നികുതി നഷ്ടവുമാകും. അതുകൊണ്ട് മാത്രമാണ് പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടാത്തതിന് കാരണം. പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസന്തോറും പരിഷ്‌കരിക്കുന്നത് സാധാരണക്കാരെ സഹായിക്കുമെന്നായിരുന്നു മുമ്പുള്ള പ്രതീക്ഷ.
ആഗോള അസംസ്‌കൃത എണ്ണവിലയിലെ കയറ്റിറക്കങ്ങൾ ഉപഭോക്താക്കളിലേക്ക് അരിച്ചിറങ്ങുന്നതുകൊണ്ട് നാട്ടുകാർക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഏതായാലും അസ്ഥാനത്തായിരിക്കുകയാണ്. പെട്രോൾ, ഡീസൽ വിലവർദ്ധനവാണ് വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നതിനുള്ള പ്രധാന കാരണമെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സമ്മതിക്കുന്നു. യുപിഎ സർക്കാറിന്റെ കാലഘട്ടത്തിൽ സാർവ്വദേശീയ കമ്‌ബോളത്തിൽ ക്രൂഡോയൽ വില ബാരലിന് 140 ഡോളർ വരെ വന്നതാണ് വിലക്കയറ്റത്തിന് കാരണം എന്നവർ വാദിച്ചിരുന്നു. എന്നാൽ ചില ഘട്ടങ്ങളിൽ 28 ഡോളർ വരെയായി കുറഞ്ഞിരുന്നു
ഒരു ബാരൽ എന്നാൽ 159 ലിറ്ററാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 32 ഡോളറാണ് ഇപ്പോഴത്തെ വില. ഈ കണക്ക് അനുസരിച്ച് ഒരു ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ നൽകുന്നത് 225 ഓളം രൂപ. അതായത് ഒരു ലിറ്റർ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണയിൽ 13.27 രൂപയേ ഉള്ളൂ. ചുരുക്കി പറഞ്ഞാൽ ഒരു കുപ്പി മിനറൽ വാട്ടറിനേക്കാൾ കുറവ്. തീവണ്ടികളിൽ വിതരണം ചെയ്യുന്ന ഒരു ലിറ്റർ കുപ്പി വെള്ളത്തിന് ഈടാക്കുന്നത് 15 രൂപയാണ്. പുറത്തെ കടകളിൽ പലവിലയ്ക്ക് കിട്ടും. എന്നാൽ ഇതൊന്നും 15 രൂപയിൽ താഴയുമില്ല.
അങ്ങനെ പുറത്ത് 13.27 രൂപയ്ക്ക് കിട്ടുന്ന സാധനം ഇന്ത്യയിലെത്തുമ്പോൾ 71 രൂപയാകുന്നു. അതായത് അഞ്ച് ഇരട്ടി. ക്രൂഡോ ഓയിൽ സംസ്‌കരണത്തിന് ഇത്രയും തുകയാകുമെന്ന ന്യായം വിലപ്പോവുകയുമില്ല. അപ്പോൾ പിന്നെ എന്തിനാണ് ഈ കൊള്ള കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണ് ഉയരുന്ന ചോദ്യം.
2014ന്റെ മധ്യത്തോടെ തുടങ്ങിയ ആഗോള വില തകർച്ച നിലവിൽ 70 ശതമാനത്തോളം കുറവാണ് ഉണ്ടാക്കിയത്. എന്നാൽ, സർക്കാർ എക്‌സൈസ് തീരുവ വർധിപ്പിക്കുന്നതിനാലാണ് ഇന്ത്യയിൽ വിലകുറയാത്തത്. 2014 മെയ് 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളറായിരുന്നു. 2015 ജനുവരിയിൽ അത് 44 ഡോളറിൽ താഴെയായി. ഇപ്പോൾ 33 ഡോളറും.
ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് ഉൽപാദനച്ചെലവ് കേവലം 25 രൂപയിൽ താഴെ മാത്രമാണെന്നാണ് എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.അതായത് വില കൂടുമ്‌ബോൾ കൂടിയ വില, വില കുറയുമ്‌ബോൾ കുറഞ്ഞ വില എന്നായിരുന്നു പെട്രോൾ, ഡീസൽ എന്നിവയുടെ വിലനിയന്ത്രണം എടുത്തുകളയുമ്പോൾ സർക്കാർ നൽകിയ വിശദീകരണം. വില കൂടിയപ്പോഴെല്ലാം അതിന്റെ ഭാരം ഉപഭോക്താവിന്റെ ചുമലിലേക്ക് തള്ളിയ സർക്കാർ പക്ഷേ, വിലയിടിവിന്റെ നേട്ടമത്രയും ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ്.
നിലവിൽ കൊറോണയെ തുടർന്നു രാജ്യത്തെ ജനങ്ങൾ അത്രയും പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ കൊറോണ ബാധയിൽ തകർന്നു കിടക്കുന്ന സമസ്തമേഖലകളെയും വീണ്ടും പ്രതിസന്ധിയിലാക്കും ഇന്ധന വില വർദ്ധനവ്. ഈ സാഹചര്യത്തിൽ വില കുറയ്ക്കുന്നതിനെപ്പറ്റി കേന്ദ്രം ഇനിയും ആലോചിച്ചിട്ടില്ലെന്നത് കൊറോണക്കാലത്ത് പ്രതിസന്ധി അതിരൂക്ഷമാക്കും.